ലണ്ടന്‍: ജനാധിപത്യം, സ്വാതന്ത്ര്യം, ലിംഗതുല്യത തുടങ്ങിയവയെക്കുറിച്ചുള്ള അസംതൃപ്തിയും എതിരഭിപ്രായപ്രകടനങ്ങളുമാണ് ക്രമത്തില്‍ ഭീകര പ്രവര്‍ത്തനത്തിലെത്തിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവഡ് കാമറൂണ്‍.
ബ്രിട്ടീഷ് യുവാക്കള്‍ ഐഎസ് പോലുള്ള ഭീകരസംഘടനകളില്‍ ചെന്നുപെടുന്നത് തടയാന്‍ ഭീകരതയെ പുകഴ്‌ത്തുന്നത് തടയണമെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ് ഭീകരര്‍ കൊടും ക്രൂരതകളാണ് കാട്ടുന്നതെന്നും അവര്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ആളെ എറിയുകയും ജീവനോടെ കത്തിക്കുകയും മറ്റും ചെയ്യുന്നവരാണ്, കാമറൂണ്‍ വിശദീകരിച്ചു.
അസഹിഷ്ണുതയും മുന്‍വിധിയും ബ്രിട്ടീഷ് മൂല്യങ്ങളില്‍നിന്നുള്ള അകന്നുപോക്കുമാണ് ഇത്തരം സംഘടനകളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണമെന്നും കാമറൂണ്‍ പറഞ്ഞു.
















