കെയ്‌റോ: ഈജിപ്റ്റിലെ നൈല്‍ നദിയില്‍ ബോട്ടും ബാര്‍ജും തമ്മില്‍ കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. ഗിസയ്‌ക്ക് സമീപം ബുധനാഴ്ച രാത്രിയിലാണ് അപകടം. 30 പേരോളം യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി ഈജ്പിത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കൂട്ടിയിടിയുടെ ആഖാതത്തില്‍ ബോട്ടിന് സാരമായ കേടുപാടുകള്‍ ഉണ്ടായതാണ് മുങ്ങാന്‍ കാരണമെന്ന് ഈജിപ്റ്റിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 മുങ്ങല്‍ വിദഗ്‌ദ്ധരും എട്ട് രക്ഷാ ബോട്ടുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ആറ് പേരെ രക്ഷപെടുത്തി.
കാര്‍ഗോ ബോട്ടിന്റെ കാപ്റ്റനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരികയാണ്.
















