കൊച്ചി: വരാപ്പുഴ പഞ്ചായത്തിന്റെ അഴിമതി നിറഞ്ഞ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധര്‍ണ്ണ നടത്തി. വരാപ്പുഴയിലെ നീറുന്ന പ്രശ്‌നങ്ങളായ എസ്എന്‍ഡിപി സിഗ്‌നല്‍ ലൈറ്റ്, 4.5 കോടി രൂപയുടെ റോഡ് സൗന്ദര്യവല്‍ക്കരണത്തിന്റെ അഴിമതി, വാട്ടര്‍ ടാങ്കിന്റെ സുരക്ഷ, പാവനകടവ് ബോട്ട് ജെട്ടിയുടെ കൈവരി സ്വകാര്യവ്യക്തി പൊളിച്ചതില്‍ പഞ്ചായത്തിനുള്ള പങ്ക്, അനധികൃതമായി നടത്തുന്ന മണ്ണംതുരുത്തിലെ അറവുശാല പൂട്ടിക്കല്‍, സ്വകാര്യ വ്യക്തിയ്‌ക്കുവേണ്ടി മണ്ണംതുരുത്ത്-ചെട്ടിഭാഗം റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചത്, വരാപ്പുഴയില്‍ പൊതുശ്മശാനം സ്ഥാപിക്കുക എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ ജനതാ പാര്‍ട്ടി വരാപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വരാപ്പുഴ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തിയത്.
ധര്‍ണ ഭാരതീയ ജനതാപാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് സാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.പി.രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.ജി.വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം.എം.അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.സി.രാജന്‍, എം.ജി.ശശി, കെ.എ.സന്തോഷ് കുമാര്‍, സെക്രട്ടറിമാരായ ടി.ജി.സുബ്രഹ്മണ്യന്‍, ബാബു ജോസഫ്, പി.കെ.മഹേഷ്, എം.ജി.സനില്‍, ഒ.എസ്.ശിവാനന്ദന്‍, ട്രഷറര്‍ ശശിധരന്‍ നായര്‍ ഡി., യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് പൈ, ന്യൂനപക്ഷ മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞുകുഞ്ഞ്, പഞ്ചായത്ത് അംഗം ജയശങ്കര്‍, മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി വത്സല ബാലന്‍ എന്നിവര്‍ സംസാരിച്ചു
















