ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് ഭീകരര്‍ കൊല്ലപ്പെട്ടു.അവാരന്‍ ജില്ലയില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉ്‌ദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ ഭീകരരെ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു. ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടിയതായി പോലീസ് അറിയിച്ചു.
















