Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരാത്മീയ ചിന്തകന്‍ ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:25 am IST
in Samskriti

നാട്ടുകാരും മറുനാട്ടുകാരും പ്രസിദ്ധരും പ്രഗത്ഭരും എല്ലാം കൂടിക്കലര്‍ന്ന ഒരന്തരീക്ഷം. പ്രശസ്തരും ധനികരുമായ പലരുടെയും ജീവിതം അടുത്തുനിന്നു കണ്ടറിയാന്‍ അദ്ദേഹത്തിന് അവസരം കിട്ടി. ചുണ്ടില്‍ മാത്രം പറ്റി നില്‍ക്കുന്ന പുഞ്ചിരി, ആത്മാര്‍ത്ഥത തെല്ലുമില്ലാത്ത സ്‌നേഹാദര പ്രകടനങ്ങള്‍,അകത്ത് നുരഞ്ഞുപൊന്തുന്ന അസൂയ, കുറേക്കൂടി മുമ്പിലെത്താന്‍ പറ്റിയില്ലല്ലോ എന്ന അതൃപ്തി… അമര്‍ഷം. ഇതെല്ലാം കണ്ടുനിന്ന ബാലന്റെ മനസ്സില്‍ പുതിയൊരു ചിന്ത നാമ്പിട്ടു. ആ നിലക്ക് നിസ്വരേയും നിസ്സഹായരേയും സഹായിച്ചതുകൊണ്ടുമാത്രം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമോ? സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും സമ്പന്നരും കൂടി സംതൃപ്തരും സന്തുഷ്ടരുമായി കാണപ്പെടുന്നില്ല. ഇങ്ങനെയുള്ള കാമ്പില്ലാത്ത തുച്ഛമായ ജീവിതം എനിക്കുവേണ്ട. ബാലകൃഷ്ണന്‍ ഒരു തീരുമാനത്തിലെത്തി.

കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അനേ്വഷണത്തിന്റെ ഭാഗമായി, ഉദേ്യാഗവും സാമൂഹ്യജീവിതവും പഴയപടി തുടരുന്നതിനിടയിലും ആദ്ധ്യാത്മിക സാധനകളില്‍ അദ്ദേഹം മനസ്സിരുത്തി. തത്വചിന്തകളുടെ പലശാഖകളിലും അദ്ദേഹം ഈ കാലത്ത് ഗഹനമായ പഠനം നടത്തി. കിഴക്കും പടിഞ്ഞാറുമുള്ള മതങ്ങളും ദര്‍ശനങ്ങളും ആഴത്തില്‍ മനസ്സിലാക്കി. മാസങ്ങളോളം നീണ്ടുനിന്ന ശ്രദ്ധാപൂര്‍വ്വമായ പഠനം ബുദ്ധിയെ കൂടുതല്‍ തീഷ്ണമാക്കി.

മുറതെറ്റാതെ നടത്തിപോന്ന ആദ്ധ്യാത്മിക സാധനകള്‍ മനസ്സിനെ പവിത്രവുമാക്കി.

ഏതാണ്ട് ഈ കാലത്തുതന്നെ മേനോന്‍ നാടിന്റെ നാനാഭാഗങ്ങളിലും ഒരു പര്യടനം നടത്തി. ഏതാനും വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമേ കൈയ്യിലെടുത്തുള്ളൂ. തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു പാസും കൈവശമുണ്ടായിരുന്നു. യാത്രയെക്കുറിച്ച് പ്രതേ്യകം സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടമുള്ളിടത്ത് വണ്ടിയില്‍നിന്നിറങ്ങും. ആ പട്ടണത്തിലൊ ഗ്രാമത്തിലോ കുറെ ചുറ്റി നടക്കും. നാട്ടുകാരെകണ്ട് സംസാരിക്കും. അവരുടെ മനസ്സും, ചിന്തകളും, ജീവിതരീതിയും മനസ്സിലാക്കും.

അങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരുദിവസം പെട്ടെന്ന് തീവണ്ടിമുറിയിലെ യാത്രക്കാരെല്ലാം ദൂരെയുള്ള പാവനമായ അരുണാചല പര്‍വ്വതത്തിന്റെ ദര്‍ശനത്തിനായി ജനലരുകിലേക്ക് ഓടിചെല്ലുന്നതുകണ്ടു. ഏതോ ഒരു പ്രചോദനത്താല്‍ ബാലന്‍ ഉടന്‍ തിരുവണ്ണാമല സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ദിവ്യനായ ഭഗവാന്‍ രമണമഹര്‍ഷിയെ പറ്റി കേട്ടറിഞ്ഞ മേനോന്‍ നേരെ മലമുകളിലുള്ള രമണാശ്രമത്തിലേക്കാണ് ചെന്നത്. ഒരു തിണ്ണയില്‍ കണ്ണടച്ച് ചാരിയിരിക്കുകയായിരുന്നു മഹര്‍ഷി. അദ്ദേഹം കണ്ണുതുറക്കുന്നതും കാത്ത് മേനോന്‍ അരികത്ത് ചെന്നിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു സംഭവമായിരിക്കും അതെന്ന് ബാലന്‍ അന്നു വിചാരിച്ചില്ല.

ജീവന്‍ മുക്തനായ ആ ഋഷി പെട്ടെന്ന് മിഴിതുറന്നു നേരെ ബാലന്റെ കണ്ണുകളിലേക്കു നോക്കി. സര്‍വജ്ഞനായ മഹര്‍ഷിയുടെ ആ നോട്ടം ബാലകൃഷ്ണനെ ഒരു  അതീന്ദ്രിയാനുഭൂതിയിലേക്ക് നയിച്ചു. ദേഹബോധം തിരിച്ചുകിട്ടിയപ്പോള്‍ ആ അനുഭവം വിചിത്രമായി തോന്നി, ലേശം അസ്വസ്ഥജനകവും ഓര്‍മ്മ തെളിഞ്ഞതും മനസ്സില്‍നിന്നും അത് കുടഞ്ഞുകളയാനായി ശ്രമം. പിന്നീട് വളരെനാള്‍ കഴിഞ്ഞ് അദ്ധ്യാത്മജ്ഞാനം പക്വമായപ്പോഴാണ് ബാലകൃഷ്ണന്‍ മനസ്സിലാക്കിയത്. അന്നത്തെ ആ അനുഭവത്തിന്റെ അര്‍ത്ഥവും മഹത്വവും.

മാസങ്ങളോളം ഇടതടവില്ലാതെ നീണ്ടുപോയ ഗൗരവമാര്‍ന്ന വായനയും, കൃത്യമായ സാധനാനുഷ്ഠാനവും ബാലന്‍ പുരാണഗ്രന്ഥങ്ങളേയും, മഹാത്മാക്കളായ സന്ന്യാസിമാരേയും അവരുടെ നിര്‍ദ്ദിഷ്ഠ ലക്ഷ്യത്തേയും അവര്‍ സമൂഹത്തിനുവേണ്ടിചെയ്യുന്ന സേവനങ്ങളേയുമൊക്കെപ്പറ്റി വളരെ കാര്യമായി ചിന്തിക്കാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം തീര്‍ച്ചയാക്കി, സാമൂഹ്യരംഗത്തുനിന്ന് കുറെനാള്‍ വിട്ടുനില്‍ക്കുക.

ഹിമാലയത്തില്‍ ചെന്ന് സന്ന്യാസിമാരുമായി സഹവസിച്ച് അവരുടെ കാര്യങ്ങളും, കഥകളുമൊക്കെ നേരിട്ടു മനസ്സിലാക്കുക. ആ യാത്രയെകുറിച്ചും, സന്ന്യാസിമാരുമൊത്തുള്ള ജീവിതാനുഭവങ്ങളെക്കുറിച്ചുമൊക്കെ ലേഖനങ്ങളെഴുതി ‘നാഷണല്‍ ഹെറാള്‍ഡില്‍’ പ്രസിദ്ധീകരിക്കുകയുമാവാം. ബാലകൃഷ്ണന്‍ പുതിയൊരു യാത്രക്കു വട്ടം കൂട്ടി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.