Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:13 am IST
in Samskriti

സ്വാമിജിക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. മതമായാലും തത്വചിന്തയായാലും സാധാരണ ജനങ്ങള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധ്യമല്ലെങ്കില്‍ അതിന് നിലനില്പില്ല. അത് തികച്ചും അര്‍ത്ഥശൂന്യമാണ്.

ഗുരുവില്‍നിന്ന് ശ്രദ്ധാപൂര്‍വം ഹിന്ദുമതത്തിലെ തത്വങ്ങളും ദര്‍ശനങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കി. എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിട്ടും സന്തോഷവും സമാധാനവുമില്ലാത്ത ആധുനികസമൂഹത്തിനു ശാന്തിക്കും സമാധാനത്തിനും ഏറ്റവുമുതകുന്നതാണ് ഹിന്ദുമതത്തിലെ ദര്‍ശനങ്ങളും ആശയങ്ങളുമെന്ന് ഗുരുവില്‍നിന്ന് അദ്ദേഹം മനസ്സിലാക്കി.

വളരെ പതുക്കെ എന്നാല്‍ വളരെ ദൃഢമായി സ്വാമിജിയുടെ മനസ്സില്‍ ഒരാശയം വേരുറച്ചു. ആധുനിക നാഗരികതയിലെ പൊള്ളത്തരങ്ങളും പിരിമുറുക്കങ്ങളും അദ്ദേഹം നേരില്‍ക്കണ്ടറിഞ്ഞിരുന്നു. സ്വന്തം ജീവിതത്തെ കൂടുതല്‍ ശാന്തവും ശക്തവുമാക്കാനുള്ള അനേ്വഷണത്തിലാണ് ഓരോരുത്തരും എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമായി സ്വാമിജിയുടെ മുമ്പില്‍ തെളിഞ്ഞുവന്നത് ഒന്നായിരുന്നു… മതം. ഭഗവദ്ഗീത ലോകപ്രസിദ്ധമായ ഒരു ആദ്ധ്യാത്മികഗ്രന്ഥമാണ്. ശ്രീകൃഷ്ണന്‍ പാണ്ഡവ രാജകുമാരനായ അര്‍ജ്ജുനനെ കുരുക്ഷേത്രത്തില്‍വെച്ച് ഭയാനകമായ ഒരു യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പായി നല്‍കിയ തതേ്വാപദേശമാണത്.

ഹിമാലയത്തിലെ പ്രശാന്തമായ ചുറ്റുപാടില്‍ ഏതെങ്കിലും ഇരുളടഞ്ഞ ഗുഹയിലിരുന്നല്ല ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ചത്. അര്‍ജ്ജുനന്‍ ഉത്സാഹിയായ, ഉത്ക്കര്‍ഷേച്ഛുവായ അഭിമാനിയായ ഒരു യോദ്ധാവായിരുന്നു. ശാന്തനും സൗമ്യനുമായ ഒരു കാഷായവസ്ത്രധാരിയായിരുന്നില്ല. ശാസ്ത്രബോധമുള്ള ധിഷണാശാലിയായ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നില്ല. ഇതില്‍നിന്ന് ഒരു കാര്യം അദ്ദേഹത്തിനു ബോധ്യപ്പെട്ടു.

ജീവിതായോധനത്തില്‍ പകച്ചുനില്‍ക്കുന്ന ആധുനിക അര്‍ജ്ജുനന്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരേയൊരുത്തരം ഭഗവദ്ഗീത മാത്രമാണെന്ന് മനസ്സില്‍ രൂപംകൊണ്ട ആശയം പ്രായോഗികമായി സമൂഹ മദ്ധ്യത്തിലെത്തിക്കാന്‍, ആധുനികസമൂഹത്തിനെ ബാധിച്ചിരിക്കുന്ന പിരിമുറുക്കങ്ങള്‍ക്കും അതൃപ്തിയ്‌ക്കും പരസ്പര വൈരത്തിനുമൊക്കെ മറുമരുന്നായി അദ്ദേഹം കണ്ടത് ഭഗവദ്ഗീതയെയായിരുന്നു.

എല്ലാ സങ്കടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമുള്ള പരിഹാരം. ആധുനിക സമൂഹവും ഒരു പോരാട്ടത്തിന്റെ നടുവിലാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം. സമൂഹത്തില്‍ ആയിരക്കണക്കിന് അര്‍ജ്ജുനന്‍മാരുണ്ട്. അവരൊക്കെ പ്രതീക്ഷയോടെ  കാത്തുനില്‍ക്കുന്നത് ഒരു ശ്രീകൃഷ്ണനു വേണ്ടിയാണ്. ജീവിതത്തിനുവേണ്ട പ്രായോഗിക വേദാന്തം പഠിപ്പിച്ചുകൊടുക്കുവാനുള്ള കഴിവും അറിവും തികഞ്ഞ ഒരു ശ്രീകൃഷ്ണന്‍ ഏതോ ഒരു ഉള്‍പ്രേരണ, സ്വാമിജിയെ വീണ്ടും വീണ്ടും മുന്നോട്ടു തള്ളി. ആ കൃഷ്ണന്‍ നീയാണ്. നിനക്ക് തീര്‍ച്ചയായും അതു ചെയ്യുവാന്‍ കഴിയും.

സ്വാമിജി തന്റെ മനസ്സില്‍ നാമ്പിട്ട ആശയത്തെക്കുറിച്ച് വെറുതെ ഒന്നു സൂചിപ്പിച്ചതേയുള്ളൂ;തപോവന്‍ മഹാരാജാവിന്റെ നെറ്റി ചുളിഞ്ഞു. അദ്ധ്യാത്മജ്ഞാനം എല്ലാവര്‍ക്കും പരക്കെ വിളമ്പാനുള്ള ഒരു വിഭവമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുവേണം എന്നാഗ്രഹിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. അങ്ങനെയുള്ളവരാകട്ടെ യോഗ്യനായ ഗുരുവിനെ എങ്ങനെയെങ്കിലും അനേ്വഷിച്ചുകണ്ടെത്തുകയും ചെയ്യും. അപ്പോഴിതാ ഇവിടെയൊരു ഗുരു ശിഷ്യന്മാരെ അനേ്വഷിച്ചിറങ്ങാനായി ബന്ധപ്പെടുന്നു.

തുടക്കത്തില്‍ തപോവന്‍ മഹാരാജ് ചിന്മയാനന്ദ സ്വാമിയെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ സ്വാമിജിയുടെ ഹൃദയം തന്റെ സഹജീവികളോടുള്ള കാരുണ്യത്താല്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു. അതായത്, ആയിരക്കണക്കിനു ജനങ്ങള്‍ തന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു നില്‍ക്കുന്നു എന്ന തീവ്രമായ തോന്നല്‍. ഹിമാലയത്തിലെ ഏകാന്തതയില്‍ത്തന്നെ തുടര്‍ന്നും താമസിച്ച് കഠിനമായ തപസിലൂടെ തന്റെ ആത്മീയ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ പ്രധാനം, ജനമദ്ധ്യത്തിലേക്കിറങ്ങിചെന്ന് അവരുടെ ഇരുണ്ട മനസ്സുകളിലേക്ക് തത്വചിന്തയുടെ വെളിച്ചം പകര്‍ന്നു കൊടുക്കുകയാണ് എന്ന് സ്വാമിജിക്കു തോന്നി.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.