വാഷിംഗ്ടണ്‍: യുഎസില്‍ നാവികസേന കേന്ദ്രത്തിന്റെ ഓഫീസിലുണ്ടായ വെടിവയ്‌പ്പില്‍ നാലു അമേരിക്കന്‍ നാവികര്‍ കൊല്ലപ്പെട്ടു. ചാറ്റനോഗ, ടെന്നസി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് വെടിവയ്‌പ്പുണ്ടാായത്. മുഹമ്മദ് യൂസഫ് അബ്ദുള്‍ അസീസ് എന്ന ഇരുപത്തിനാലുകാരനാണ് ആക്രമണം നടത്തിയതെന്നും ഇയാളെ സുരക്ഷാസേന വധിച്ചതായും പോലീസ് പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 11 നാണ് വെടിവയ്‌പ്പുണ്ടായത്. കാറിലെത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അപലപിച്ചു.
അതേസമയം വെടിവയ്‌പിന്റെ കാരണം അറിവായിട്ടില്ല. ആക്രണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
















