ഏഥന്‍സ്: യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികപരിഷ്‌കരണങ്ങള്‍ക്ക് ഗ്രീസ് പാര്‍ലമെന്റിന്റെ അംഗീകാരം. നികുതി വര്‍ദ്ധനയടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഭരണകകക്ഷിയായ സിറിസ പാര്‍ട്ടിയടക്കമുള്ളവരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഗ്രീസ് പുതിയ നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ടത്.
നിര്‍ദ്ദേശങ്ങള്‍ നീതിയുക്തമല്ലെങ്കിലും അംഗീകരിക്കാതെ നി!വൃത്തിയില്ല എന്ന നിലപാടിലാണ് ഗ്രീക്ക് സര്‍ക്കാര്‍.നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനെതിരെ ഗ്രീസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഏഥന്‍സില്‍ പെട്രോള്‍ ബോംബെറിഞ്ഞ പ്രകടക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
















