Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദുത്വം സര്‍വരെയും ഉള്‍ക്കൊള്ളുന്ന മാനവദര്‍ശനം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 04:45 pm IST
inWorld

ന്യുയോര്‍ക്കില്‍ നടന്ന ഹിന്ദു സംഗംത്തില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു.. പി വിശ്വരൂപന്‍, മണ്ണടി ഹരി, പി ശ്രീകുമാര്‍ സമീപം

ന്യുയോര്‍ക്ക് : സര്‍വരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര മാനവദര്‍ശനമാണ് ഹിന്ദുത്വമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഹിന്ദു സംഘടനകളുടെ വൈകാരികമായ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന ഹിന്ദു സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

നാട് നിലനില്‍ക്കണമെങ്കില്‍ ഹിന്ദു നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സാമുദായിക ഏകോപനം അനിവാര്യമായ കാലഘട്ടത്തിലൂടെയാണ സമാജം കടന്നുപോകുന്നത്. ഏകോപനമെന്നാല്‍ സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും വേണം. എല്ലാ മേഖലകളിലും ഹിന്ദുവിനെ പാര്‍ശ്വവല്‍ക്കരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഹിന്ദുവിന്റെ മാത്രമല്ല എല്ലാ ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരായും, ആറന്മുള വിമാനത്താവള വിഷയത്തിലും ഹിന്ദുഐക്യവേദി നിലകൊള്ളുന്നത് ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളെ ബാധിക്കുന്ന സംസ്‌ക്കാരം, സുരക്ഷ, സമ്പത്ത്, പ്രകൃതി തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുഐക്യവേദി നിരന്തരം ഇടപെടുക തന്നെ ചെയ്യും. അതില്‍ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് വിവിധ സാമുദായിക നേതാക്കള്‍ ഒന്നിക്കുന്നത് ഹിന്ദുവിന്റെ മാവും ഒരിക്കല്‍ പൂക്കുമെന്നതിന്റെ തെളിവാണ് . കുമ്മനം പറഞ്ഞു.

മാനവസേവ മാധവസേവ എന്ന ആശയപ്രചാരണത്തിലൂടെ ഹിന്ദു ഐക്യത്തിന്റെ തിരിതെളിച്ചവരാണ് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, മന്നത്ത് പത്മനാഭന്‍, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍, ടി.കെ. മാധവന്‍, ശുഭാനന്ദഗുരുദേവന്‍, അയ്യാ വൈകുണ്ഠസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവര്‍. കേരളത്തിലെ ഹൈന്ദവ നേതാക്കളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വഴിയുണ്ടായ നേട്ടങ്ങളെ രാഷ്‌ട്രീയനേതാക്കള്‍ അട്ടിമറിക്കുകയും മതവര്‍ഗ്ഗീയശക്തികളെ പ്രീണിപ്പിക്കുകയും ചെയ്തതാണ് ഇന്നത്തെ വിനാശങ്ങള്‍ക്ക് കാരണം.

മതപരിവര്‍ത്തനവും മതഭീകരതയും കൈകോര്‍ത്ത് താണ്ഡവമാടുന്ന കേരളത്തില്‍ ഇനിയൊരു നവോത്ഥാനം സാധ്യമാകണമെങ്കില്‍ അത് ഹിന്ദു ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ. ഹിന്ദുത്വം ദേശീയതയാണ്. അത് ജീവിതരീതിയാണ്. സമഗ്ര മാനവദര്‍ശനത്തിലൂടെ ഹിന്ദുഐക്യം സാധ്യമാകണം.

സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നത് അധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള വോട്ടുബാങ്കായതുകൊണ്ടാണ്. ഹിന്ദുവിന് വേണ്ടി സംസാരിക്കാന്‍ രാഷ്‌ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഭയമാണ്. ഹിന്ദുവിന്റെ പേരുപറയുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു എന്നതാണ് കാരണം. സംഘടിക്കുന്ന സമൂഹത്തെയും രാഷ്‌ട്രത്തെയും മാത്രമേ ലോകം അംഗീകരിക്കൂ. ജനസംഖ്യ ഇന്നത്തെ തോതില്‍ വര്‍ധിച്ചാല്‍ താമസം വിനാ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ഹിന്ദുക്കളുടേത് സംഘടിത മതമല്ല. ഋഷിശ്രേഷ്ഠന്മാരുടെ തപസിന്റെ ഫലമായി അനുഭവിച്ചറിയാന്‍ കഴിഞ്ഞ പ്രാപഞ്ചിക സത്യമാണ് ഹിന്ദുദര്‍ശനം. ഹിന്ദുക്കളെയും ഭിന്നിപ്പിച്ച് രാഷ്‌ട്രീയക്കാര്‍ മുതലെടുക്കുകയാണ്. ഇച്ഛാശക്തി വീണ്ടെടുത്ത് പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഹിന്ദുസമൂഹം തയ്യാറാകണം. കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടി വി മാനേജിംഗ് എഡിറ്റര്‍ പി വിശ്വരൂപന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശിവദാസന്‍ നായര്‍ സ്വാഗതവും മനോജ് കൈപ്പള്ളി നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

വിട, ഹൃദയപൂര്‍വ്വം

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.