വിദേശത്തു നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെ 6770076 വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. 2013 ജൂണ്‍ മുതല്‍ 2014 മാര്‍ച്ച് വരെ ഇന്ത്യയിലെത്തിയ 6260914 വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8.1 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. രൂപ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ നിന്നുമുള്ള വിദേശ നാണ്യ വരുമാനത്തിലുണ്ടായ വര്‍ദ്ധന 9.5 ശതമാനവും ഡോളര്‍ അടിസ്ഥാനത്തില്‍ 10 ശതമാനവുമാണ്.
പ്രസാദ് : തീര്‍ത്ഥയാത്ര പുനരുജ്ജീവനത്തിനും ആത്മീയ വര്‍ദ്ധന യജ്ഞത്തിനുമുള്ള ദേശീയ ദൗത്യം100 കോടി രൂപ വകയിരുത്തിക്കൊണ്ട് 2014-15 ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ പദ്ധതി. പദ്ധതിക്കായുള്ള പരിഷ്ക്കരിച്ച ബജറ്റ് വിഹിതം 15.60 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: