മെക്‌സിക്കോ: മെക്‌സിക്കോയിലെ മയക്കുമരുന്ന് തലവന്‍ ജോക്വിന്‍ ഗുസ്മാന്‍ വീണ്ടും ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഗുസ്മാന്‍ രക്ഷപ്പെടുന്നത്.അതീവ സുരക്ഷാ ജയിലായ അള്‍ട്ടിപ്ലാനോയില്‍ നിന്നാണ് ഗുസ്മാന്‍ രക്ഷപെട്ടത് അധികൃതരെ ഞെട്ടിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് കുളിക്കാനായി ജയിലിലെ കുളിമുറിയിലേക്ക് പോയ ഗുസ്മാന്‍ അപ്രത്യക്ഷനാവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുസ്മാനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡുകളിലും ഹൈവേകളിലും വാഹനപരിശോധന കര്‍ശനമാക്കി. വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ടൊലൂക വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിറുത്തിവച്ചു.
2014 ഫെബ്രുവരി മുതല്‍ ഗുസ്മാന്‍ ജയിലിലാണ്. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന മാഫിയാ സംഘടമായ സിനലോവ കാര്‍ട്ടലിന്റെ തലവനായിരുന്നു ഗുസ്മാന്‍. 2014ല്‍ മെക്‌സിക്കന്‍ സര്‍ക്കാരിന്റെ കഠിന പ്രയാണത്തില്‍ ഗുസ്മാന്‍ പിടിയിലാവുകയായിരുന്നു.
















