Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം അക്രമരാഷ്‌ട്രീയത്തിലെ സ്ത്രീപങ്കാളിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 10:16 pm IST
in Vicharam

ഇക്കഴിഞ്ഞ 2015 ജൂണ്‍ ആറിന് കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഗ്രാമത്തില്‍ ബോംബുനിര്‍മ്മാണത്തിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുസിപിഎമ്മുകാര്‍ തിരിച്ചറിയാന്‍പോലും കഴിയാത്ത വിധത്തില്‍ കൊല്ലപ്പെടുകയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയുംചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ സ്‌ഫോടനം ഉണ്ടാകുന്നത് ഇത് ആദ്യമല്ല. ‘വേണമെങ്കില്‍ പോലീസ്‌സ്റ്റേഷനിനുള്ളില്‍വച്ചും ബോംബ് നിര്‍മ്മിക്കു’മെന്നുപറഞ്ഞ നേതാവാണ് പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത്.കൈപ്പത്തി നഷ്ടപ്പെട്ട ബോംബ് നിര്‍മ്മാണ വിദഗ്ദരായ പല സഖാക്കളെയും ഇന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍കാണാം.  ഇതൊക്കെയായിട്ടും ഇത്തരംസ്‌ഫോടനങ്ങള്‍  കൂടുതല്‍ ചര്‍ച്ചയ്‌ക്ക് വരാറില്ല. സാംസ്‌കാരിക നായകന്മാരും ഇടതുബുദ്ധിജീവികളും മൗനം പാലിക്കുന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ മാധ്യമവിചാരണയ്‌ക്കും ഇടയാകുന്നില്ല. പോലീസിന്റെ അന്വേഷണം ബന്ധപ്പെട്ടവരുടെ സഹകരണം ഇല്ലാത്തതിനാലും കണ്ണൂരിലെ ജയരാജാക്കന്മാരുടെ കരുത്തിനുമുന്നില്‍ പോലീസിനുപോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടും പരാജയപ്പെടുന്നു. എന്നാല്‍ ചെറ്റക്കണ്ടിയിലെ സ്‌ഫോടനം വിഭിന്നമാകുന്നത് ബോംബുസ്‌ഫോടനത്തിന്റെ വ്യാപ്തിയും സ്ത്രീപങ്കാളിത്തവുംകൊണ്ടാണ്.

ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്‌ക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. എകെജി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍കണ്ണൂര്‍കാരാണ്.പ്രമുഖ പാര്‍ട്ടി സെക്രട്ടറിമാര്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍, ഏറ്റവുംകൂടുതല്‍ നാള്‍ ഭരിച്ച മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി എല്ലാം കണ്ണൂരില്‍ നിന്നാണ്.ബോംബ്‌രാഷ്‌ട്രീയത്തിന്റെയും കൊലപാതകരാഷ്‌ട്രീയത്തിന്റെയും പ്രമുഖകേന്ദ്രമായി കണ്ണൂര്‍ മാറിയതും അതുകൊണ്ടാണ്.  പാവപ്പെട്ട പിന്നോക്കജാതി വിഭാഗങ്ങളില്‍ ഭീതിപരത്തി, പാര്‍ട്ടിഗ്രാമങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയുടെ നേതൃത്വം ഒരു ജില്ലയുടെ വികസനത്തെതന്നെ തകര്‍ത്തുകഴിഞ്ഞു.ചെറ്റക്കണ്ടിയില്‍ ഉണ്ടായ സ്‌ഫോടനം പഠിച്ചതിനുശേഷം പ്രതികരിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.വി.എസ്.അച്യുതാനന്ദനും പ്രതികരിക്കാന്‍ മറന്നു.അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ സിപിഎമ്മിന്റെ ബോംബുസ്‌ഫോടനവും ഭീകരതയും സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടുളള അക്രമവും ചര്‍ച്ച ചെയ്യപ്പെട്ടില്ല. അല്‍പം വൈകിയാണെങ്കിലും ബോംബുരാഷ്‌ട്രീയത്തിലെ സ്ത്രീപങ്കാളിത്തം പ്രതികരണംഅര്‍ഹിക്കുന്നു.

കണ്ണൂരിലെ ബോംബുരാഷ്ടീയത്തിന്റെ അണിയറശില്‍പികളെ തുറന്നുകാണിക്കാന്‍ ചെറ്റക്കണ്ടി സ്‌ഫോടനത്തിന് കഴിഞ്ഞു.ഈ സ്‌ഫോടനത്തില്‍ ചിന്നിച്ചിതറിയ പാര്‍ട്ടിസഖാക്കള്‍ക്കുവേണ്ടി ഒരിറ്റു കണ്ണീര്‍ പൊഴിക്കാന്‍പോലും വേദി ഉണ്ടായില്ല എന്ന് പാര്‍ട്ടിയ്‌ക്കുവേണ്ടി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെങ്കിലും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകും.  പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയണികളുടെ വീട് കേന്ദ്രീകരിച്ചാണ് ബോംബുനിര്‍മ്മാണം നടക്കുന്നത്.സ്വാഭാവികമായും പാര്‍ട്ടിയംഗങ്ങളായ സ്ത്രീകള്‍ അതില്‍സഹകരിക്കുന്നു.കണ്ണൂരില്‍ മാത്രമല്ല മറ്റുപ്രദേശങ്ങളിലും പാര്‍ട്ടിക്ക് ആവശ്യമായ ബോംബും ആയുധങ്ങളും കണ്ണൂരില്‍നിന്നാണ് ഒഴുകുന്നത്.ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് ആസൂത്രണവും കൊലയാളികളും കണ്ണൂരില്‍നിന്നാണ്.

കേരളത്തില്‍ കല്ലുവാതുക്കല്‍ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ടാണ് ഒരുസ്ത്രീ പ്രധാനപ്രതിയായിരംഗത്തുവരുന്നത്.തുടര്‍ന്ന് സൂര്യനെല്ലി മുതല്‍ സോളാര്‍വരെ നീണ്ടുനില്‍ക്കുന്ന വാണിഭ(പെണ്‍)കേസുകളില്‍ ചില സ്ത്രീകള്‍ക്ക് മുഖ്യസ്ഥാനം ലഭിച്ചു.ശോഭാജോണിനെപ്പോലെയുളളവള്‍ ഇടതുവിദ്യാത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്നു.ക്രിമിനല്‍ സംഘങ്ങളില്‍ സ്ത്രീപങ്കാളിത്തം കൂടിവരുന്നുഎന്നതുസാംസ്‌കാരിക കേരളത്തിനു തന്നെ ലജ്ജാകരമാണ്.എന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിപോലുളള ഒരു ദേശീയ പാര്‍ട്ടി അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീനേതാക്കളെ ഉപയോഗിക്കുന്നു എന്നത് ഞെട്ടലോടെയാണ് കേരളം കാണുന്നത്.കണ്ണൂരിലെ സ്‌ഫോടനപരമ്പരകളിലും കൊലപാതകരാഷ്‌ട്രിയത്തിലും സിപിഎമ്മിന്റെ വനിതാ വോളണ്ടിയര്‍മാരുടെ പങ്ക് കൂടുതല്‍വിപുലമായ അന്വേഷണത്തിന് വിധേയമാക്കണം.  അക്രമത്തിന് ഒത്താശചെയ്യുകയും കാവല്‍ നില്‍ക്കുകയും വിവരങ്ങള്‍ കൈമാറുകയും തെളിവുകള്‍ നശിപ്പിക്കുകയും പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുകയുംചെയ്യുന്നത് സ്ത്രീ വോളണ്ടിയര്‍മാരാണ്.

ചെറ്റക്കണ്ടിയിലെ ബോംബ്‌സ്‌ഫോടനത്തിനുശേഷം സ്ഥലത്തെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളെ മാറ്റിയതും തെളിവുകള്‍ നശിപ്പിച്ചതും സ്ത്രീ സഖാക്കളാണ്.  സിപിഎം ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ കുനിയില്‍ നിര്‍മ്മലയെ അറസ്റ്റുചെയ്തതോടെ കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീ ബോംബ്‌സ്‌ഫോടന കേസില്‍ പ്രധാനപ്രതിയായിരിക്കുന്നു. ഈ സംഭവത്തില്‍ നിരവധി സ്ത്രീസഖാക്കള്‍ പങ്കെടുത്തിരുന്നു.  അവരും അറസ്റ്റ്‌ചെയ്യപ്പെടണം.

സഖാവ് നിര്‍മ്മല മാതൃത്വത്തിന് തന്നെ അപമാനമായിരിക്കുന്നു.അതിന് അവരെ നിയോഗിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഒന്നാം പ്രതി.സമരമുഖങ്ങളില്‍സ്ത്രീകളെ രക്ഷാകവചമായി ഉപയോഗിക്കുന്ന ശൈലി സിപിഎമ്മിന്റേതാണ്.  പലപ്പോഴും മതിയായ വനിതാപോലീസ് ഇല്ലാത്തതിനാല്‍ സ്ത്രീകവചം അക്രമസമരങ്ങള്‍ക്ക് ആവേശം പകരുന്നു.മാത്രമല്ലകണ്ണൂര്‍ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് സ്ത്രീ സഖാക്കളെ മുന്നില്‍വച്ചുകൊണ്ടാണ്.ഇവിടെ സ്ത്രീ സിപിഎമ്മിന് ഒരു ആയുധമാണ്. ഏതുപോലീസ് റെയ്ഡും സ്ത്രീകൂട്ടായ്‌മയില്‍ പരാജയപ്പെടും.  കാരണം പാര്‍ട്ടിഗ്രാമങ്ങളിലെ ഒളിത്താവളങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് വനിതാസഖാക്കളാണ്. അങ്ങനെ സിപിഎമ്മിന്റെ കൊടുംകുറ്റവാളികള്‍ വനിതാസുരക്ഷയില്‍ സുഖമായികഴിയുന്നു.പലപ്പോഴുംയഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റുചെയ്യപ്പെടാറില്ല. പാര്‍ട്ടിനല്‍കുന്ന ലിസ്റ്റില്‍നിന്നാണ് പോലീസ് പ്രതികളെഅറസ്റ്റുചെയ്യുന്നത്.  സ്വാഭാവികമായും കൊലപാതകകേസിന്റെ വിചാരണവരുന്നതുവരെ യഥാര്‍ത്ഥ പ്രതികള്‍ ഒളിത്താവളങ്ങളില്‍ സ്ത്രീസുരക്ഷയില്‍ കഴിയുന്നു.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനപ്രതിയെ മുടക്കോഴിമലയിലെ ഒളിത്താവളത്തില്‍ നിന്നാണ്അറസ്റ്റുചെയ്തത്.വനിതകളാണ് ഈ താവളവുംസംരക്ഷിച്ചുപോന്നത്.സിപിഎം ഗ്രാമങ്ങളില്‍ നടക്കുന്ന ആത്മഹത്യകള്‍ക്കും, മറ്റു കുടുംബ പ്രശ്‌നങ്ങള്‍ക്കും ഈ ഒളിവിലെ പാര്‍ട്ടി ക്രിമിനല്‍ താരങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

സിപിഎം മാതൃത്വത്തെ അപമാനിക്കുന്നതരത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ പേരുപറഞ്ഞ് സ്ത്രീസമൂഹത്തെ അപമാനിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്യുന്നത്.വനിതാവോളണ്ടിയര്‍മാരെ വിവിധ തുറകളില്‍ പരിശീലിപ്പിച്ചുവരികയാണ്. സമരവേദികളിലെ കവചങ്ങളില്‍നിന്ന് അക്രമരാഷ്‌ട്രീയത്തിന്റെ ചാലകശക്തിയായി സ്ത്രീകളെ ഉപയോഗിക്കുകയാണിപ്പോള്‍.കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി നടത്തുന്ന സഹകരണസ്ഥാപനങ്ങള്‍, മറ്റുതൊഴില്‍സംരഭങ്ങള്‍, ആശുപത്രികള്‍, കുടുംബശ്രീയൂണിറ്റുകള്‍ തുടങ്ങിയവയില്‍ സിപിഎമ്മിന്റെ വനിതാവോളണ്ടിയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. പാര്‍ട്ടിയുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ സ്വാഭാവികമായും പാര്‍ട്ടി പറയുന്നത് ചെയ്യാന്‍ വിധിക്കപ്പെടുന്നു.ദാരിദ്ര്യത്തെയും പിന്നോക്കാവസ്ഥയേയും തൊഴിലില്ലായ്‌മയെയും ചൂഷണോപാധികളാക്കാന്‍ സിപിഎമ്മിന് കഴിയുന്നു. സ്തീകള്‍ ഇവിടെ വഞ്ചിക്കപ്പെടുകയാണ്.പാര്‍ട്ടിഗ്രാമങ്ങളില്‍ പല കുടുംബങ്ങളിലും ഗൃഹനാഥനല്ല പാര്‍ട്ടിയാണ് സ്ത്രീകളുടെ റോള്‍ നിര്‍ണ്ണയിക്കുന്നത്.  വിവാഹം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പാര്‍ട്ടിയാണ്‌നിര്‍ണ്ണയം നടത്തുന്നത്.

എസ്എന്‍ഡിപിപോലുളള പ്രസ്ഥാനങ്ങള്‍ ഈ മേഖലയില്‍ ദുര്‍ബലമായതിനാല്‍ സിപിഎമ്മിന് അവശജനവിഭാഗങ്ങള്‍ക്കുമേല്‍ മേധാവിത്വം ലഭിക്കുന്നു.

സ്ത്രീകളെ,വിശേഷിച്ച് അമ്മമാരെ ഏറെ ബഹുമാനിക്കുന്ന  സംസ്‌കാരമാണ് നമ്മുടേത്.സ്ത്രീ ശക്തിയുടെ പ്രതീകമാണ്.നമ്മുടെ സങ്കല്‍പത്തില്‍സ്ത്രീ അബലയല്ല, മറിച്ച് ശക്തിയാണ്.ഈ സ്ത്രീശക്തി സമൂഹത്തിന്റെ നിര്‍മ്മാണ പ്രക്രിയയ്‌ക്കാണ്  ഉപയോഗിക്കേണ്ടത്.  സിപിഎം സത്രീശാക്തീകരണം പറഞ്ഞ് സ്ത്രീകളെ ക്രിമിനലുകളാക്കാന്‍ ശ്രമിക്കുകയാണ്.സിപിഎമ്മിലെ മഹിളാ നോതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഈ തിന്മയ്‌ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്.തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി, പാര്‍ട്ടി ക്രിമിനലുകള്‍ക്ക് ഒത്താശചെയ്യാന്‍ പ്രേരിപ്പിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നോതൃത്വത്തിനെതിരെ ശക്തമായ ജനാഭിപ്രായം ഉയരണം.  അമ്മമാരെ ക്രിമിനലുകള്‍ ആക്കാന്‍ പാര്‍ട്ടിയെ ഇനി അനുവദിക്കരുത്.സിപിഎമ്മിന്റെ വനിതാ ബ്രിഗേഡിയറിന്റെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തില്‍ കണ്ണൂരിലെ ബോംബുരാഷ്‌ട്രീയത്തില്‍ സ്ത്രീപങ്കാളിത്തം വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ കഴിയണം.ഇപ്പോള്‍ അറസ്റ്റുചെയ്യപ്പെട്ട സഖാവ് നിര്‍മ്മലയെ പോലുളളവര്‍ ഇനിയും ഉണ്ടാവരുത്. ഇക്കാര്യത്തില്‍ വിവിധ മഹിളാസംഘടനകളും മാധ്യമങ്ങളും ശക്തമായി ഇടപെടണം.  മാതൃശക്തിയെ നശീകരണശക്തിയാക്കുന്ന സിപിഎമ്മിന്റെ നീചമായ രാഷ്‌ട്രീയശൈലിയെ ഒറ്റപ്പെടുത്തണം.  പാര്‍ട്ടിഗ്രാമങ്ങളില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പര്യായമായിഅവിടത്തെ അമ്മമാരെ മാറ്റണം.കണ്ണൂരിലെ പിന്നോക്കം നില്‍ക്കുന്ന കൂത്തുപറമ്പ്, തലശ്ശേരി,പാനൂര്‍, മട്ടന്നൂര്‍ മേഖലകളിലാണ് കൊലപാതകരാഷ്‌ട്രീയം ഇന്നും നിലനില്‍ക്കുന്നത്. ഈ അവികസിത മേഖലകള്‍ പിണറായി വിജയന്റെയും കോടിയേരിയുടെയും ജയരാജന്മാരുടെയും നാടാണെന്നതും ശ്രദ്ധേയമാണ്. ഈ പ്രദേശങ്ങളില്‍ വികസനത്തിന്റെ സന്ദേശമാണ് എത്തിക്കേണ്ടത്. അതിനാവശ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണം.

ഈ പ്രദേശങ്ങളില്‍ കോളേജുകളും, പോളിടെക്‌നിക്കുകളും ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളും കൂടുതല്‍ ആരംഭിക്കണം. യുവാക്കളെ ഉന്നതവിദ്യാഭ്യാസ രംഗത്തേയ്‌ക്കും തൊഴില്‍വിദ്യാഭ്യാസത്തിലേയ്‌ക്കും ആനയിക്കപ്പെടണം.  അക്രമരാഷ്‌ട്രീയത്തിന്റെ സംഘാടകരെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ല. അതാണ് അടിയന്തരമായി വേണ്ടത്. സഖാവ് നിര്‍മ്മലയെ ബോംബുസ്‌ഫോടനത്തില്‍ പ്രതിയായി അറസ്റ്റ്‌ചെയ്തതോടെ സിപിഎം രാഷ്‌ട്രീയശൈലി തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു.  ഇനിയെങ്കിലും ഈ കൊലപാതകരാഷ്‌ട്രീയത്തിന് അവസാനം കുറിക്കണം.  കേരളത്തിലെ ബുദ്ധിജീവികളും മാധ്യമങ്ങളും ഒപ്പം ജനങ്ങളും ജാഗ്രതപാലിച്ചാല്‍ കാലഹരണപ്പെട്ട തത്വശാസ്ത്രത്തെയും വികലമായ രാഷ്‌ട്രീയ സംസ്‌കാരത്തെയും തച്ചുടയ്‌ക്കാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.