Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജിഎഫ്‌സി അധ്യാപകര്‍ക്ക് ശമ്പളസ്‌കെയില്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 07:48 pm IST
inKollam

കൊല്ലം: ആറുമണിക്കൂറില്‍ താഴെ മാത്രം ജോലിഭാരമുള്ള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്(ജിഎഫ്‌സി) അദ്ധ്യാപകര്‍ക്ക് നിബന്ധനകളോടെയോ അല്ലാതെയോ ശമ്പളസ്‌കെയില്‍ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു. കുണ്ടറ കുമ്പളം സെന്റ് മൈക്കിള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  ജിഎഫ്‌സി അദ്ധ്യാപകനായ പയസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ജോലിഭാരം കുറവാണെന്ന കാരണത്താല്‍ ജിഎഫ്‌സി അദ്ധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നു എന്നാണ് പരാതി.  നിയമന സമയത്ത് ഇവരുടെ യോഗ്യത ബിരുദാനന്തര ബിരുദമായിരുന്നു.  2004ല്‍ സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരികയും അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്തുകയും ചെയ്തു. പീരീഡ് അനുസരിച്ച് അധ്യാപകരെ ജൂനിയര്‍, സീനിയര്‍ എന്ന് തരം തിരിച്ചു.

നിയമന സമയത്ത് നിശ്ചിത യോഗ്യത ഉണ്ടായിരുന്ന തന്നോട് സ്‌പെഷ്യല്‍റൂള്‍ അനുസരിച്ച് യോഗ്യത കൈവരിക്കാന്‍ ആവശ്യപ്പെടുകയോ സമയപരിധി നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ തനിക്ക് ശമ്പളസ്‌കെയില്‍ അനുവദിക്കപ്പെട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിക്കാരനൊപ്പം നിരവധി അദ്ധ്യാപകര്‍ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പരാതിക്കാരന് നിയമനാംഗീകാരമുള്ളതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു.

അദ്ധ്യാപനത്തിന് പിരീഡ് അനുവദിക്കാത്തതാണ് പരാതിക്കാരന് ശമ്പളം കുറയാനുള്ള കാരണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ജിഎഫ്‌സിക്ക് മാത്രം പീരിഡ് അനുവദിക്കാത്തത് അസമത്വം സൃഷ്ടിക്കും.  സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ രീതിയില്‍ വേതനം നല്‍കുന്നത് മനുഷ്യാവകാശ ലംഘനമാണെ് ഉത്തരവില്‍ പറയുന്നു.

2004ന് മുമ്പ് അന്നത്തെ യോഗ്യതയായ ബിരുദാനന്തര ബിരുദം നേടി നിയമനം ലഭിച്ച മറ്റ് വിഷയങ്ങളിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകര്‍ക്ക് ബിഎഡ,് സെറ്റ് യോഗ്യതകള്‍ നേടാതെ സീനിയര്‍ ടീച്ചറുടെ ശമ്പളസ്‌കെയില്‍ നല്‍കിയപ്പോള്‍ പരാതിക്കാരന് ജൂനിയര്‍ ടീച്ചറുടെ ശമ്പളസ്‌കെയിലെങ്കിലും നല്‍കേണ്ടതായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു.  ഉത്തരവ് ചീഫ് സെക്രട്ടറിക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും അയച്ചു കൊടുത്തു. രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.