ഇസ്ലാമാബാദ്: ഭാരതത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക്കിസ്ഥാന്‍ വീണ്ടും രംഗത്ത്.
വേണ്ടിവന്നാല്‍ ഭാരതത്തിനെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നാണ് പാക്കിസ്ഥാന്റെ പുതിയ ഭീഷണി.
പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫാണ് ഇത്തരത്തില്‍ ഭീഷണി നടത്തിയിരിക്കുന്നത്. തങ്ങളുടെ അതിജീവനത്തിനായി ആണവായുദ്ധങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണെങ്കില്‍ അത് ചെയ്യുമെന്നാണ് ആസിഫ് പറഞ്ഞത്.
പാക്കിസ്ഥാനെതിരെ ഭാരതം വിഘടനവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അസീഫ് ആരോപിച്ചു.
തങ്ങളുടെ പ്രതിരോധം ശക്തമാണെന്നും പാക്ക് പ്രതിരോധമന്ത്രി അവകാശപ്പെട്ടു.
















