വാരാദ്യപ്പതിപ്പിലെ ‘കാലികവട്ടം’ ഉഗ്രനായി. ഇന്ദിരാ കോണ്‍ഗ്രസിലേക്ക് കളംമാറ്റി ചവിട്ടി എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച ആ രാഷ്‌ട്രീയക്കാരന്‍ ശങ്കരനാരായണനാണ്. ഞാന്‍ ജനസംഘപ്രവര്‍ത്തകനും എന്റെ അടുത്ത മിത്രം ‘സിണ്ടിക്കേറ്റ്’ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വേളയില്‍ ശങ്കരനാരായണനുമായി ഞാന്‍ പരിചയപ്പെട്ടിരുന്നു. ധനപരമായി ഏറെ പിന്നിലായിരുന്നു അദ്ദേഹം. ഇന്നോ?
ഏലൂര്‍ ഗോപിനാഥിന്റെ ‘എല്ലോറ ഗുഹയിലെ കൈലാസ് ക്ഷേത്രം’ വിജ്ഞാനപ്രദമാണ്. എന്നാല്‍ രണ്ടുസ്ഥലത്ത് ‘ക്രിസ്തുവിന് മുമ്പ്’ എന്നതിനുശേഷം ‘എഡി…നൂറ്റാണ്ടില്‍’ എന്ന് അച്ചടിച്ചത് ശരിയല്ല. ക്രിസ്തുവിന്റെ മുമ്പ് ആകുമ്പോള്‍ ‘ബിസി’ എന്നല്ലേ വേണ്ടിയിരുന്നത്.
















