Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2015, 08:45 pm IST
inSports

ലണ്ടന്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് കാര്‍ഡിഫില്‍ ആരംഭിക്കും.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ആഷസ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ വച്ച് നഷ്ടപ്പെട്ട ആഷസ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ പരമ്പരക്കിറങ്ങുന്നത്.

അതേസമയം ഓസീസ് ലക്ഷ്യം കഴിഞ്ഞവര്‍ഷത്തെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കുക എന്നതുമാണ്. 2013-14 സീസണില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ആഷസില്‍ അഞ്ച് ടെസ്റ്റുകളും കംഗാരുക്കള്‍ തൂത്തുവാരിയിരുന്നു. ഈ ഞെട്ടലില്‍ നിന്ന് ഇനിയും ഇംഗ്ലീഷ് പോരാളികള്‍ വിമുക്തരായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പരാജയത്തിന് പകരം വീട്ടി ആഷസ് നേടുക എന്നതാണ് അലിസ്റ്റര്‍ കുക്ക് ക്യാപ്റ്റനായ ഇംഗ്ലണ്ടിന്റെ ലക്ഷ്യം. തുടര്‍ച്ചയായി മൂന്ന് തവണ ആഷസ് നഷ്ടപ്പെടുത്തിയശേഷമാണ് കഴിഞ്ഞ വര്‍ഷം കംഗാരുക്കള്‍ പരമ്പര നേടിയത്.

1882-83 സീസണിലാണ് ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരക്ക് തുടക്കം കുറിച്ചത്. ആഷസിന്റെ ചരിത്രത്തിലെ 68-ാം പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇതുവരെ ഇരു ടീമുകളും 68 പരമ്പരകളില്‍ കൊമ്പുകോര്‍ത്തതില്‍ 32 എണ്ണം വിജയിച്ച ഓസീസാണ് മുന്നില്‍. 31 പരമ്പരകളില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇരു ടീമുകളും ആഷസിന് മാറിമാറി ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായി മൂന്ന് തവണ ആഷസ് സ്വന്തമാക്കിയശേഷമാണ് 2013-14-ല്‍ ഇംഗ്ലണ്ട് പരമ്പര കൈവിട്ടത്.

എന്തായാലും ഇരുനായകര്‍ക്കും ഏറെ കണക്കുകള്‍ തീര്‍ക്കാനുണ്ടെന്നതിനാല്‍ ഇത്തവണത്തെ ആഷസ് പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

മികച്ച താരങ്ങളുമായാണ് ഇരുടീമുകളും ഇത്തവണ ആഷസിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ അലിസ്റ്റര്‍ കുക്ക് നയിക്കുമ്പോള്‍ ഓസീസിനെ നയിച്ചെത്തുന്നത് മൈക്കല്‍ ക്ലാര്‍ക്ക്. കുക്കിന് പുറമെ ഇയാന്‍ ബെല്‍, ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗാരി ബല്ലാന്‍സ് തുടങ്ങിയവര്‍ ബാറ്റിംഗ് നയിക്കുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ബൗളിംഗ് പടയെ നയിക്കുക. മാര്‍ക്ക് വുഡ്, സ്റ്റീവന്‍ ഫിന്‍, ബെന്‍ സ്‌റ്റോക്ക്‌സ് തുടങ്ങിയ പേസര്‍മാരും മൊയീന്‍ അലി, ആദില്‍ റഷിദ്, ആദം ലെയ്‌ത്ത് തുടങ്ങിയ സ്പിന്നര്‍മാരും ഇംഗ്ലണ്ട് നിരയില്‍ അണിനിരക്കുന്നു.

ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പുറമെ ഉപനായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്‌സണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ബ്രാഡ് ഹാഡിന്‍ തുടങ്ങിയവര്‍ ബാറ്റിങ് നിരയില്‍ അണിനിരക്കുമ്പോള്‍ ബൗളിങ് പട നയിക്കുന്നത് മിച്ചല്‍ ജോണ്‍സണും മിച്ചല്‍ സ്റ്റാര്‍ക്കുമാണ്. നഥാന്‍ ലിയോണ്‍, ആഡം വോഗ്‌സ്, ക്രിസ് റോജേഴ്‌സ്, ജോഷ് ഹെയ്‌സല്‍വുഡ്, പീറ്റര്‍ സിഡില്‍ തുടങ്ങിയവരും മികച്ച ബൗളര്‍മാരാണ്.

ട്രെവര്‍ ബേലിസ് പരിശീലക സ്ഥാനത്ത് എത്തിയശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ആഷസ് പരമ്പരയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍ ആക്രമണ ശൗര്യമുള്ള തന്ത്രങ്ങള്‍ കോച്ച് ഒരുക്കുമ്പോള്‍ അതിനൊത്തു പോകുന്ന രീതിയല്ല കുക്കിന്റേത് എന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന രണ്ട് പരിശീലന മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. എസക്‌സിനെതിരായ ചതുര്‍ദ്ദിന മത്സരത്തില്‍ 169 റണ്‍സിനും കെന്റിനെതിരായ മത്സരത്തില്‍ 255 റണ്‍സിനുമാണ് കംഗാരുക്കള്‍ വിജയിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.