മുംബൈ: കൈവിരലിനു പരിക്കേറ്റ ലെഗ്‌സ്പിന്നര്‍ കരണ്‍ ശര്‍മയെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി.
പകരക്കാരനെ നിയമിക്കില്ലെന്നു ബിസിസിഐ അറിയിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്കി അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ത്യ സിംബാബ്‌വെന്‍ പര്യടനത്തിന് അയച്ചിരിക്കുന്നത്.
മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി-20യുമാണു പരമ്പരയിലുള്ളത്. ജൂലൈ 10ന് ആദ്യ ഏകദിനം ഹരാരെയില്‍ നടക്കും.
















