ലണ്ടന്‍: ജര്‍മ്മന്‍ സ്ട്രൈക്കര്‍ ലൂക്കാസ് പൊഡോള്സ്കി ആഴ്സണിനോട് വിടചൊല്ലി തുര്‍ക്കി ക്ലബ് ഗലറ്റാസാരയിലേക്ക് ചേക്കേറി. മൂന്ന് വര്‍ഷത്തെ കരാറാണ് പൊഡോള്സ്കിയുമായി ക്ലബ് ഒപ്പുവെച്ചത്. ഏകദേശം 1.8 മില്ല്യണ്‍ പൗണ്ടാണ് കരാര്‍ തുക. ഏകദേശം നാല് വര്‍ഷത്തോളം ആഴ്സണലിന് വേണ്ടി കളിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പൊഡോള്സ്കിക്ക് കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ വില്ലനായ പരിക്കും ഫോമില്ലായ്മയും കാരണം പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു ആഴ്സണലില്‍ 30 കാരനായ പൊഡോള്സ്കിയുടെ സ്ഥാനം.
മൂന്ന് സീസണില്‍ ക്ലബ്ബില്‍ തുടര്‍ന്ന പൊഡോള്സ്കി ആകെ 82 മത്സരങ്ങളിലാണ് ഗണ്ണേഴ്സിനായി കളത്തിലിറങ്ങിയത്. 31 ഗോളുകളും നേടി. ഇക്കഴിഞ്ഞ ജനുവരിയില്‍ പൊഡോള്സ്കിയെ വായ്പാടിസ്ഥാനത്തില്‍ സീരി എ ടീമായ ഇന്റര്മിലാന് ആഴ്സണല്‍ വിട്ടുകൊടുത്തിരുന്നു. അവിടെയും പൊഡോള്സ്കിക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. 18 കളികൡ നിന്ന് ഒരു ഗോള്‍ മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. 2004 മുതല്‍ ജര്‍മ്മന്‍ ദേശീയ ടീമില്‍ അംഗമായ പൊഡോള്സ്കി 125 കളികളില്‍ നിന്ന് 48 ഗോളുകള്‍ നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന പോര്‍ച്ചുഗല്‍ താരം നാനി അടുത്ത സീസണില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെക്ക് വേണ്ടി ബൂട്ടുകെട്ടും. 4.25 മില്ല്യണ്‍ പൗണ്ടിന് മൂന്ന് വര്‍ഷത്തേക്കാണ് താരവുമായി ക്ലബ് കരാര്‍ ഒപ്പുവെച്ചത്. 2007 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ നാനി 230 കളികളില്‍ നിന്നായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നാനിയെ പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്ട്ടിങ്ങിന് വായ്പയായി നല്‍കിയിരുന്നു.
















