Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അമേരിക്ക ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2015, 01:36 am IST
inSports

വാന്‍കൂവര്‍: വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അമേരിക്കക്ക്. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഒരു ഇടവേളക്കുശേഷം അമേരിക്കന്‍ വനിതകള്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഏഴ് ഗോളുകളാണ് ഫൈനലില്‍ പിറന്നത്. വനിതാ ലോകകപ്പിന്റെ ഫൈനലില്‍ ഇത്രയും ഗോളുകള്‍ പിറക്കുന്നത് ചരിത്രത്തിലാദ്യമാണ്. മത്സരം ആരംഭിച്ച് 14 മിനിറ്റ് ആയപ്പോഴേക്കും നാല് തവണയാണ് അമേരിക്കന്‍ വനിതകള്‍ ജപ്പാന്‍ വല കുലുക്കിയത്. ഇതില്‍ മൂന്നും അമേരിക്കന്‍ ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡിന്റെ (13 മിനിറ്റിനിടെ) വകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ ഹാട്രിക്കും ഇനി കാര്‍ലി ലോയ്ഡിന്റെ പേരിലാണ്. മാത്രമല്ല ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഹാട്രിക്ക് പിറക്കുന്നത്.

ലോയ്ഡിന്റെ മൂന്നാം ഗോള്‍ അത്ഭുതകരമായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി മുന്നേറിയ ലോയ്ഡ് മധ്യവരയില്‍ നിന്ന് ഉതിര്‍ത്ത ലോങ് ഷോട്ട് സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ജപ്പാന്‍ ഗോളിയെയും നിഷ്പ്രഭമാക്കി പോസ്റ്റിന്റെ സൈഡില്‍ തട്ടി വലയില്‍ കയറി. അമേരിക്കയുടെ മൂന്നാം ലോകകിരീടമാണ് ഇത്തവണത്തേത്. നേരത്തെ 1991ലെ ആദ്യ വനിതാ ലോകകപ്പിലും പിന്നീട് 1999 ലോകകപ്പിലും അവര്‍ ലോകജേതാക്കളായിരുന്നു. ഇതോടെ വനിതാ ലോകകിരീടം മൂന്ന് തവണ സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും അമേരിക്കക്ക് സ്വന്തം. 2011ലെ കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് അവര്‍ കിരീടം നഷ്ടപ്പെടുത്തിയിരുന്നു. നിശ്ചിതസമയത്ത് 2-2 സമനിലയിലായിരുന്ന ജപ്പാന്‍ യുഎസ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-1 നാണ് ജപ്പാന്‍ സ്വന്തമാക്കിയത്. ആ പരാജയത്തിനുള്ള മികച്ച പ്രതികാരം കൂടിയായി ഇത്തവണത്തേത്. ജപ്പാന്‍ 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചും അമേരിക്ക 2-0ന് ജര്‍മ്മനിയെ പരാജയപ്പെടുത്തിയുമാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.

ഫൈനലില്‍ പന്ത് കൂടുതല്‍ കൈവശംവെച്ചത് ജപ്പാന്‍ വനിതകളായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് അമേരിക്കന്‍ വനിതകളാണ്. കളിയിലുടനീളം 15 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ 7 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം ജപ്പാന്‍ 10 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങുകയും രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു.

കളിയുടെ മൂന്നാം മിനിറ്റില്‍ അമേരിക്ക ലീഡ് നേടി. ഒരു കോര്‍ണറിനൊടുവില്‍ കാര്‍ലി ലോയ്ഡ് പന്ത് ജപ്പാന്‍ വലയിലേക്ക് അടിച്ചുകയറ്റി. രണ്ട് മിനിറ്റിനുശേഷം ലിയോഡ് വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനുള്ളില്‍ ലഭിച്ച പന്തായിരുന്നു വലയിലെത്തിച്ചത്.

പിന്നീട് 14-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. ജപ്പാന്‍ പ്രതിരോധത്തിന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ലോറന്‍ ചെനിയാണ് നിറയൊഴിച്ചത്. രണ്ട് മിനിറ്റിനുശേം ടൂര്‍ണമെന്റ് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും അത്ഭുതകരമായ ഗോള്‍ പിറന്നു. ഹാഫ്‌ലൈനില്‍ നിന്ന് കാര്‍ലി ലോയ്ഡ് പായിച്ച തകര്‍പ്പന്‍ ഷോട്ടാണ് മുന്നോട്ട് കയറിനില്‍ക്കുകയായിരുന്ന ജപ്പാന്‍ ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചത്. 27-ാം മിനിറ്റില്‍ ജപ്പാന്‍ യൂകി ഒഗിമിയിലൂടെ ഒരു ഗോള്‍ മടക്കി. ഇതോടെ ആദ്യപകുതി 4-1ന് കലാശിച്ചു. രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് ആയപ്പോഴേക്കും ജപ്പാന്‍ രണ്ടാം ഗോള്‍ നേടി. അമേരിക്കയുടെ ജൂലി ജോണ്‍സ്റ്ററാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ജപ്പാന് ഒരു ഗോള്‍ ദാനമായി നല്‍കിയത്. രണ്ട് മിനിറ്റിനുശേഷം ടോബിന്‍ ഹീത്ത് അമേരിക്കക്കായി ലക്ഷ്യം കണ്ടതോടെ അവരുടെ ഗോള്‍പട്ടികയും പൂര്‍ത്തിയായി.

ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ഇംഗ്ലണ്ടാണ് മൂന്നാംസ്ഥാനത്ത്. അധിക സമയത്തേക്ക് നീണ്ട ലൂസേഴ്‌സ് ഫൈനലില്‍ 108-ാം മിനിറ്റില്‍ ഫാറ വില്യംസാണ് നിര്‍ണായകഗോള്‍ നേടിയത്. 31 വര്‍ഷത്തിനും 20 മത്സരങ്ങള്‍ക്കും ശേഷമാണ് ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുന്നത്.

ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരിക്കുള്ള സ്വര്‍ണ്ണപന്തും ഏറ്റവും മികച്ച കളിക്കാരിക്കുള്ള രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള സില്‍വര്‍ പന്തും (6 ഗോളുകള്‍) അമേരിക്കന്‍ ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡ് സ്വന്തമാക്കി. ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ ജര്‍മ്മന്‍ താരം സെലിയ സാസിച്ചും (6 ഗോള്‍) സ്വന്തമാക്കി. കാര്‍ലി ലോയ്ഡിനേക്കാള്‍ കുറഞ്ഞ സമയമാണ് സെലിയ കൡച്ചത് എന്നതിനാലാണ് ജര്‍മ്മന്‍ താരത്തിന് ഗോള്‍ഡന്‍ ഷൂ സമ്മാനിച്ചത്. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അമേരിക്കന്‍ വല കാത്ത ഹോപ് സോളോക്കാണ്. ഫ്രാന്‍സിനാണ് ഫെയര്‍ പ്ലേ ട്രോഫി. 2019-ല്‍ ഫ്രാന്‍സാണ് അടുത്ത വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.