ന്യൂദല്‍ഹി:കുട്ടികളിലെ രോഗ പ്രതിരോധം സംബന്ധിച്ച യൂണിസെഫ് സര്‍വെറിപ്പോര്‍ട്ട് പരിശോധിക്കാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയം സമിതിയെ നിയോഗിച്ചു.
ആരോഗ്യ- കുടുംബക്ഷേമം, സ്ഥിതിവിവരക്കണക്ക്-പദ്ധതി നിര്‍വ്വഹണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
ഭാരതത്തിലെ കുട്ടികളിലെ രോഗപ്രതിരോധ കുത്തിവെയ്‌പ്പും, മരുന്നു വിതരണവുമൊക്കെ ഇടിയുന്നെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2014ലാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. അതില്‍ ദേശീയ തലത്തിലെ റിപ്പോര്‍ട്ട് കേന്ദ്രം പുറത്തുവിട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളെ തിരിച്ചുള്ള സര്‍വെയിലെ കണ്ടെത്തലുകളില്‍ പൊരുത്തക്കേടുകളുണ്ടായി.
സംസ്ഥാനതല കണക്കെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഈ സാചര്യത്തില്‍ അഭിപ്രായ സമന്വയം ലക്ഷ്യമിട്ടാണ് ഉന്നതതല സമിതിയെ നിയോഗിച്ചത്.
















