മുസാഫിര്‍നഗര്‍: ആസിഡ് ആക്രമണ കേസിലെ പ്രതിയായ ഇരുപത്തിയഞ്ചുകാരനെ കോടതി പത്ത് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.
2012 ഡിസംബര്‍ 12ന് രണ്ട് സ്ത്രീകളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച പവന്‍ കുമാറിനാണ് കോടതി ജില്ലാ ജഡ്ജി രാജ്ബീര്‍ സിംഗ് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326, 307 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടൊപ്പം 10,000 രൂപ പിഴയും പവന്‍ അടയ്‌ക്കണം.
ലൈംഗികമായി ഉപദ്രവിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളുടെ മുഖമാണ് യുവാവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചത്.
















