ന്യൂദല്‍ഹി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ സോഹാന്‍ സിങ് (93) അന്തരിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ഹിന്ദുത്വത്തെക്കുറിച്ച് ബോധവല്‍കരണം നടത്താന്‍ രൂപീകരിച്ച ഭാരതീയ ധര്‍മ്മ ജാഗരണിന്റെ ആദ്യ അഖിലേന്ത്യാ പ്രമുഖായിരുന്നു. സംഘത്തിന്റെ ആദ്യ തലമുറയിലെ പ്രചാരക ശ്രേണിയില്‍ പെട്ട ആളായിരുന്നു,
ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ ജനിച്ച സോഹാന്‍ സിങ്ങിന് 1942 ല്‍ ബിഎസ്സ്‌സി ജയിച്ച ഉടനെ എയര്‍ ഫോര്‍സില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍, സംഘപ്രവര്‍ത്തനത്തിന് നൂറുകണക്കിന് പ്രചാരകന്മാര്‍ ആവശ്യമുണ്ടെന്ന ഗുരുജിയുടെ സുപ്രസിദ്ധമായ ആഹ്വാനത്താല്‍ പ്രചോദിതനായി ജോലി വേണ്ടെന്ന വച്ച് പ്രചാരകനായി.
വിഭജന സമയത്ത് അതിര്‍ത്തി പ്രദേശങ്ങളിലും പാകിസ്ഥാന്റെ ഉള്ളിലും നിരന്തരം, നിര്‍ഭയം യാത്രചെയ്ത സോഹാന്‍ സിങ് ഹിന്ദുക്കളെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടു. ഏറ്റവും കൂടുതല്‍ കാലം രാജസ്ഥാനിലാണ് പ്രവര്‍ത്തിച്ചത്. സംസ്‌കാരം ഇന്നലെ നടത്തി.
















