ഉധംപൂര്‍: ജമ്മുകാശ്മീരിലെ ഉധംപൂരില്‍ സ്ത്രീയെ അഞ്ചു പേര്‍ ചേര്‍ന്ന് നഗ്‌നയാക്കിയ ശേഷം മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വരികയായിരുന്ന സ്ത്രീയെ അഞ്ചു പേര്‍ അടങ്ങിയ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇവര്‍ എതിര്‍ത്തപ്പോള്‍ സംഘം യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വിവസ്ത്രയാക്കുകയും ചെയ്തു. തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് അത് വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു.
യുവതിയേയും യുവാവിനേയും സംഘം ഉപദ്രവിക്കുന്നതും വീഡിയോയില്‍ കാണാം. ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും കമ്പു ഉപയോഗിച്ച് സംഘം അവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
















