ചെന്നൈ: സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു.
4,536 കോടി രൂപയുടേതാണു പദ്ധതി. തമിഴ്‌നാട്ടിലെ രാമനാഥപുരത്താണ് 648 മെഗാവാട്ട് കപ്പാസിറ്റിയുളള പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
2020 ആകുമ്പോഴേക്ക് 10,000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി അദാനിഗ്രൂപ്പുമായിച്ചേര്‍ന്നു തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ പദ്ധതിയുളളതായും റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ ഒരുമാസത്തിനകം ആരംഭിക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
















