Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1995 ലെ കീഴടങ്ങല്‍ നീക്കം; ഭാരതം തള്ളിയത് ദാവൂദിന്റെ ഉപാധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 12:54 am IST
in India

ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ പ്രകടിപ്പിച്ച സന്നദ്ധത ഭാരതം തള്ളാന്‍ കാരണം ജയില്‍ വാസം പാടില്ലെന്നും വീട്ടില്‍ പ്രത്യേക താമസ സൗകര്യമൊരുക്കണമെന്നുമുള്ള നിബന്ധന മുന്നോട്ടുവെച്ചതിനാല്‍. ദാവൂദ് കീഴടങ്ങി നിയമവ്യവസ്ഥയ്‌ക്ക് വിധേയമാകണമെന്നായിരുന്നു രാജ്യത്തിന്റെ നിലപാട്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ രാംജത്മലാനിയെ 1995ല്‍ ലണ്ടനില്‍ വെച്ച് കണ്ടപ്പോഴാണ് ദാവൂദ് ഇബ്രാഹിം കീഴടങ്ങല്‍ സന്നദ്ധത അറിയിച്ചത്.

ദാവൂദിന്റെ പ്രധാന സഹായി ഛോട്ടാ ഷക്കീല്‍ ഒരു ദേശീയ ദിനപത്രത്തിന് കറാച്ചിയില്‍ നിന്നും ഫോണിലൂടെ നല്‍കിയ അഭിമുഖത്തിലാണ് ദാവൂദ് കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ കീഴടങ്ങാനുള്ള നീക്കം തടഞ്ഞത് ബിജെപി നേതാവ് അദ്വാനി ആയിരുന്നെന്നും ഛോട്ടാ ഷക്കീല്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അദ്വാനിയല്ല, അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശരദ് പവാറാണ് ദാവൂദിന്റെ കീഴടങ്ങല്‍ വേണ്ടെന്ന് വെച്ചതെന്ന് രാംജത്മലാനി പ്രതികരിച്ചു. ഛോട്ടാ ഷക്കീലിനെയല്ല, ദാവൂദ് ഇബ്രാഹിമിനെയാണ് താന്‍ ലണ്ടനില്‍ വെച്ച് കണ്ടത്. ശരദ് പവാര്‍ മാത്രമായിരുന്നില്ല, കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ദാവൂദ് ഇബ്രാഹിമിന്റെ കീഴടങ്ങലിന് എതിരായിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരകളില്‍ തനിക്ക് പങ്കില്ലായിരുന്നെന്നും തിരികെ വന്നാല്‍ പോലീസിന്റെ മൂന്നാംമുറയെ ഭയമുണ്ടെന്നും ദാവൂദ് പറഞ്ഞു, രാംജത്മലാനി വ്യക്തമാക്കി.

ജത്മലാനിയുടെ പ്രസ്താവന അംഗീകരിച്ച ശരദ് പവാര്‍ ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി സ്ഥിരീകരിച്ചു. ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറാണെന്ന് ജത്മലാനി തന്നെ അറിയിച്ചിരുന്നെന്നും എന്നാല്‍ ദാവൂദ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കാനാവാത്തവയായിരുന്നെന്നും പവാര്‍ പറഞ്ഞു. ദാവൂദിനെ ജയിലിലടയ്‌ക്കാന്‍ പാടില്ലെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലായിരുന്നു. 1993-95 കാലത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശരദ് പവാര്‍ പറഞ്ഞു.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്നുണ്ടെന്ന് ഭാരത സര്‍ക്കാര്‍ നിരവധി തവണ വിവിധ അന്താരാഷ്‌ട്ര വേദികളിലുള്‍പ്പെടെ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതു നിഷേധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കറാച്ചിയിലെ കേന്ദ്രത്തില്‍ നിന്നും ദുബായിലേക്ക് ഫോണില്‍ സംസാരിക്കുന്ന ദാവൂദിന്റെ ശബ്ദ രേഖകള്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തിരുന്നു. എന്നിട്ടും ഇതംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല.

350ലേറെ പേര്‍ മരിക്കുകയും 1,200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രധാന പ്രതിയാണ് ദാവൂദ് ഇബ്രാഹിം. ഭാരത അന്വേഷണ ഏജന്‍സികള്‍ കോടികള്‍ തലയ്‌ക്ക് വിലയിട്ട ദാവുദിന്റെ ഡി-കമ്പനി മയക്കുമരുന്ന്, കള്ളനോട്ട്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലൂടെ കോടിക്കണക്കിന് ഡോളറുകളാണ് സമ്പാദിക്കുന്നത്. ഭാരതത്തിനെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ പ്രധാന ധനസ്രോതസ്സ് ദാവൂദ് ഇബ്രാഹിമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

World

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

പുതിയ വാര്‍ത്തകള്‍

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.