Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യ സരണിയില്‍ ഒരു അമൂല്യ രത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 03:28 pm IST
inVaradyam

ആധുനിക യുഗനവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ശ്രീരാമകൃഷ്ണ പരമഹംസരും ശിഷ്യോത്തമനായ സ്വാമി വിവേകാനന്ദനും അനുഷ്ഠിച്ച ലോകസേവനത്തെ എന്നെന്നും വായനക്കാരിലെത്തിക്കാന്‍ പരിശ്രമിച്ചവര്‍ ഒരുപാടുണ്ട്.

വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ രാജീവ് ഇരിങ്ങാലക്കുട അവരെക്കുറിച്ച് ശ്രീരാമകൃഷ്ണ – ”വിവേകാനന്ദ സാഹിത്യം മലയാളത്തില്‍” എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. ”ശ്രീരാമകൃഷ്ണ കഥാമൃതം” വിശ്വസാഹിത്യത്തിന്റെ ഭാഗമായിത്തീരുന്നതിന് മുമ്പുതന്നെ ശ്രീരാമകൃഷ്ണ പരമഹംസര്‍ വിശ്വപ്രസിദ്ധനായി മാറിയിരുന്നുവെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.

മഹത്തായതെന്തും ആത്മാവിന്റെ പ്രകാശനമാകുന്നതുപൊലെ ഈ സംരംഭവും വളരെ നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ വ്യക്തമായ അവതരമമാണ്. നമ്മുടെ കാലഘട്ടത്തില്‍വികസനോന്മുഖമായ കാര്യങ്ങളെ മുഴുവന്‍ പുനഃസൃഷ്ടിക്കാനുതകുന്ന ഭാരതീയ വീക്ഷണമെന്തന്ന് അന്വേഷിക്കുന്നവര്‍ക്ക് എക്കാലത്തും സഹായകമായേക്കാവുന്ന ഒരു രേഖ- എന്ന അവതാരകനായ അക്കിത്തത്തിന്റെ ആശയം ഒട്ടും അതിശയോക്തി അല്ലെന്ന് ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുന്ന ഏത്ആസ്വാദകനും ബോധ്യമാകും.

ഭാരതീയ ദര്‍ശനങ്ങള്‍ സ്വായത്തമാക്കാന്‍ പരിശ്രമിക്കുന്ന ഒരു സാധകനേ ഇത്തരം ആശയങ്ങള്‍ ഉണര്‍വ്വേകൂ. ആ പ്രചോദനമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തേയും അതിലൂടെ ജനമനസ്സുകളിലേക്ക് എത്തേണ്ട പുരോഗമനാശയങ്ങളെ വ്യക്തമാക്കാന്‍ ഈ പുസ്തകത്തിലൂടെ രാജീവ് ഇരിങ്ങാലക്കുടയെ പ്രേരിപ്പിക്കുന്നത്.

ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യം ഭാരതീയ സാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനം വിവരിച്ച് ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, സംസ്‌കൃതം, ബംഗാളി, മറാത്തി എന്നീ ഭാഷകളിലുള്ള കൃതികള്‍ ഇതില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. തുടര്‍ന്ന്, ഈ ആശയങ്ങളില്‍ പ്രചോദിതരായ സാഹിത്യകാരന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, സന്യാസി ശ്രേഷ്ഠന്മാര്‍, എന്നിവരെയൊക്കെ കലാഗണനയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അക്കാലത്ത് ജീവിച്ചിരുന്ന മിക്ക മലയാള എഴുത്തുകാരും ആത്മീയ ഗുരുക്കന്മാരും ഇതില്‍ പഠനവിധേയരാകുന്നുണ്ട്.

ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റ ആകര്‍ഷണ വലയത്തില്‍പ്പെട്ട ശ്രദ്ധേയനായ കേരളത്തിലെ ആദ്യത്തെ മഹാകവി കുമാരനാശാന്‍ ആണെന്ന് രാജീവ് ഇരിങ്ങാലക്കുട രേഖപ്പെടുത്തുന്നുണ്ട്. ആശാന്റെ വംഗദേശവാസവും അവിടെ നിന്ന് മടങ്ങുമ്പോള്‍ ആത്മാവില്‍ ആവാഹിച്ചുകൊണ്ടു പോന്ന വിവേകാനന്ദന്റേയും ടാഗോറിന്റേയും ചിന്താഗതികളും അദ്ദേഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു എന്നതിന്റെ തെലിവുകള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. വള്ളത്തോളിന്റെ കവിതകള്‍ക്ക് ഈ വിഷയത്തിലുള്ള സ്വാധീനം ഉദാഹരിക്കാന്‍ ”നരേന്ദ്രന്റെ പ്രാര്‍ത്ഥന”, ”ഒരു കൃഷ്ണപ്പരുന്തിനോട്” എന്നീ കവിതകള്‍ എന്നീ കവിതകള്‍ അവലോകനം ചെയ്യുന്നുണ്ട്.

‘ഭാരത പര്യടനം’ എഴുതിയ നിശിത ബുദ്ധിയായ കുട്ടിമാരാര്‍ ”നേശേ ബലസ്യേതി ചരേദധര്‍മ്മം”  എന്നതിനു കൊടുത്ത വ്യാഖ്യാനവും കാലംകൊണ്ട് സ്വചിന്തയില്‍ ‘ഇന്നായിരുന്നുവെങ്കില്‍ ഞാനങ്ങനെ എഴുതില്ലായിരുന്നു’ എന്ന തോന്നലും വരുത്താനിടയാക്കിയത് ത്രൈലോക്യാനന്ദ സ്വാമികളുടെ സഹവാസത്തിനാലാണെന്ന വസ്തുതയും ഇവിടെ വിവരിക്കുന്നു.

ശ്രീരാമനെ പ്രതിക്കൂട്ടില്‍ കയറ്റിയും കര്‍ണ്ണനുവേണ്ടി സാക്ഷിക്കൂട്ടില്‍ കയറിയും സവിശേഷനായിത്തീര്‍ന്ന മാരാര്‍ക്കുണ്ടായ പരിവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ വളര്‍ന്നതും കാലഘട്ടത്തിന്റെ പ്രവണതകള്‍ ഉള്‍ക്കൊണ്ടും വഴിമാറി ഒഴുകിയ കുശാഗ്രബുദ്ധിയായ മാരാര്‍ പാരമ്പര്യത്തിന്റേയും പുരോഗമനത്തിന്റേയും നന്മകള്‍ സമന്വയിക്കുന്ന പുതിയൊരു പാതയിലേക്കു നയിച്ചത് ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനമാണെന്ന് രാജീവ് ഇരിങ്ങാലക്കുട പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആര്‍ഷ സംസ്‌കാരത്തോടും മാതൃഭൂമിയോടും സ്വാമി വിവേകാനന്ദനുണ്ടായിരുന്ന അദമ്യമായ ആരാധന ഏറ്റുവാങ്ങിയ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഭാരത സംസ്‌കാരത്തിന്റെ ഭാസുര പ്രതിബിംബം വിവേകാനന്ദപ്പാറയില്‍ ജ്വലിച്ചു നില്‍ക്കുന്നകാഴ്ച ഹൃദ്യമായി വര്‍ണ്ണിക്കുന്നുണ്ട്. കൂടാതെ വിവേകാനന്ദ വാണി അമൃതായി അനുഭവപ്പെട്ടിരുന്ന ഓട്ടൂരം ഈ പുസ്തകത്തില്‍ പരാമൃഷ്ടനായിട്ടുണ്ട്. എന്‍. വി. കൃഷ്ണവാര്യരുടെ സാഹിത്യാദര്‍ശത്തിലും ദേശാഭിമാന പ്രചോദനമായിത്തീര്‍ന്ന ബോധേശ്വരന്റെ ചിന്താഗതികളിലും മറ്റും ഭാരതീയ നവോത്ഥാനത്തിന്റെ ദീപസ്തംഭമായി വിശ്രുതനായ വിവേകാനന്ദ സ്വാമികളുടെ സ്വാധീനം പ്രകടമാണെന്ന കാര്യവും ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.

മാടമ്പു കുഞ്ഞുകുട്ടന്റെ സാഹിത്യ ജീവിതത്തിലെ വ്യതിയാനം വ്യക്തമാക്കുന്ന ‘അമൃതസ്യപുത്ര’ എന്ന നോവലിന്റെ പഠനത്തിലൂടെ ബംഗാളില്‍ ജനിച്ച ശ്രീരാമകൃഷ്ണ ദേവന്റ ചരിത്രം മലയാളി മനസ്സിനു പാകമായത് കേവലം രണ്ടുപുറംകൊണ്ട് ഇവിടെ വ്യക്തമാക്കുന്നു. സ്വാമി വിവേകാനന്ദന്‍ കേരളീയ സാഹിത്യത്തിന്റെ ഉണര്‍ത്തുപാട്ടായി ആദ്യകാല വിപ്ലവകാരികള്‍ക്ക് പ്രചോദനകേന്ദ്രമായി നിലകൊള്ളുന്നുവെന്ന കാര്യവും ഇതില്‍ അനാവരണം ചെയ്യുന്നുണ്ട്.

സ്വാമികളുട കവിതകളെ ആദ്ധ്യാത്മിക ചിന്തകനായ സുബ്രഹ്മണ്യന്‍ തിരുമുല്‍പ്പ് ദ്രാവിഡ സംസ്‌കൃത വൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തിയിരുന്ന കാര്യവും ഇതില്‍ അനുസ്മരിക്കുന്നു.

ചുരുക്കത്തില്‍ വേദാന്തത്തെ കാലോചിതമായി വ്യാഖ്യാനിക്കുന്നതാണ് ശ്രീ രാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റെ സവിശേഷതയെന്ന് രാജീവ് ഇരിങ്ങാലക്കുട ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നു.

ശ്രീരാമകൃഷ്ണ –

”വിവേകാനന്ദ സാഹിത്യം

മലയാളത്തില്‍.

രാജീവ് ഇരിങ്ങാലക്കുട

കേരള സാഹിത്യ അക്കാദമി

വില: 130 രൂപ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.