റാഞ്ചി: വീട്ടില്‍ ശുചിമുറി നിര്‍മ്മിച്ചു നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാകാത്തതില്‍ മനംനൊന്ത് ജാര്‍ഖണ്ഡില്‍ 17 കാരി ആത്മഹത്യ ചെയ്തു. ഖുഷ്ബു കുമാരിയാണ് തൂങ്ങി മരിച്ചത്. ജാര്‍ഖണ്ഡിലെ ധൂകയിലാണ് സംഭവം. എഎന്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഖുഷ്ബു.
നാലുമുറിയുള്ള വീട്ടില്‍ മൂത്രപ്പുര വേണമെന്ന് രണ്ടുവര്‍ഷമായി മകള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് ഖുഷ്ബുവിന്റെ അമ്മ സഞ്ജു ദേവി പറഞ്ഞു. എന്നാല്‍ മകളുടെ വിവാഹത്തിനായി ധനം സമ്പാദിക്കുന്ന തിരക്കിലായിരുന്ന അച്ഛന്‍ ശ്രീപതി യാദവ് ആവശ്യം ചെവിക്കൊണ്ടില്ല.
ഇതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്ന് അമ്മ സമ്മതിച്ചു. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
















