മുംബൈ: ഫ്രഞ്ച് മുന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ താരം രണ്ടാം സീസണിലും മുംബൈ സിറ്റി എഫ്‌സിയില്‍ തുടരും. ഇത്തവണ മാര്‍ക്വീതാരവും കോച്ചുമായാണ് അനല്‍ക്ക ഐഎസ്എല്ലില്‍ എത്തുന്നത്. കഴിഞ്ഞ സീസണിലെ കോച്ചായിരുന്ന പീറ്റര്‍ റീഡന് പകരമായാണ് അനല്‍ക്കെ പരിശീലനകന്റെ ചുമതല കൂടി ടീം മാനേജ്‌മെന്റ് ഏല്‍പ്പിച്ചത്. കഴിഞ്ഞ തവണ മുംബൈയുടെ മാര്‍ക്വീ താരം സ്വീഡന്റെ ഫെഡ്രിക് ലുങ്ബര്‍ഗായിരുന്നു. ലുങ്ബര്‍ഗ് ഈ സീസണിലും ടീമിനൊപ്പമുണ്ട്.
കഴിഞ്ഞ സീസണില്‍ 36കാരനായ അനല്‍ക്ക 7 കളികളില്‍ നിന്ന് രണ്ട് ഗോളുകളാണ് മുംബൈ സിറ്റി എഫ്‌സിക്കായി നേടിയത്. നേരത്തെ റയല്‍ മാഡ്രിഡിനും ആഴ്‌സണലിനും ചെല്‍സിക്കും പിഎസ്ജിക്കും വേണ്ടി കളിച്ച അനല്‍ക്ക ഫ്രഞ്ച് ദേശീയ ടീമിനായി 69 കളികളില്‍ നിന്ന് 14 ഗോളുകള്‍ സ്വന്തമാക്കിയ താരമാണ്.
ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ മോറിറ്റ്‌സ്, ചെക്ക് പ്രതിരോധനിരതാരം പവേല്‍ കമോസ്, ഗ്രീക്ക് ഡിഫന്റര്‍ ഇല്ല്യാസ് പൊല്ലാലിസ്, അര്‍ജന്റീന താരം ഡീഗോ നഡായ, ജര്‍മ്മന്‍ താരം മാനുവല്‍ ഫ്രെഡ്രിച്ച്, ഫ്രഞ്ച് താരം ജോഹാന്‍ ലെറ്റ്‌സെല്‍റ്റര്‍, സ്വിസ് താരം തിയാഗോ റിബറോ, ചെക്ക് താരം യാന്‍ സ്‌റ്റൊഹാന്‍സി, പോര്‍ച്ചുഗല്‍ ഗോളി ആന്ദ്രെ പെര്‍റ്റോ തുടങ്ങിയവരെയും മുംബൈ സിറ്റി എഫ്‌സി ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
















