Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വള്ളംകളി സ്‌പോര്‍ട്‌സായി പ്രഖ്യാപിച്ചിട്ട് ആറു വര്‍ഷം; തുടര്‍ നടപടിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 02:19 am IST
inSports

ആലപ്പുഴ: കേരളത്തിന്റെ സ്വന്തം പൈതൃകമെന്ന് അവകാശപ്പെടാവുന്ന വള്ളംകളി സ്‌പോര്‍ട്‌സ് ഇനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് ആറു വര്‍ഷമായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. സംസ്ഥാനത്തെ പ്രമുഖ വള്ളംകളി മത്സരങ്ങള്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിലയ്‌ക്കാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്താണ് വള്ളംകളിയെ കായിക ഇനമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒരു സമിതിയെയും നിയമിച്ചു. എന്നാല്‍ പ്രഖ്യാപനമല്ലാതെ വള്ളംകളി മത്സരങ്ങള്‍ക്ക് കായിക മത്സരങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയോ തുഴച്ചില്‍ക്കാരെ കായികതാരമായി അംഗീകരിക്കാനോ തയാറായിട്ടില്ല.

നിരവധി കടമ്പകളാണ് വള്ളംകളി കായിക മത്സരമായി അംഗീകരിക്കപ്പെടാന്‍ കടക്കേണ്ടത്. ആദ്യം എല്ലാ വള്ളങ്ങളുടെയും നീളവും വലുപ്പവും ഏകീകരിക്കണം. നിലവില്‍ പല ചുണ്ടന്‍ വള്ളങ്ങള്‍ക്കും വ്യത്യസ്ത വലുപ്പമാണ്. കൂടാതെ വള്ളങ്ങളെല്ലാം തന്നെ പല കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ചവയാണ്. ഓരോ വള്ളങ്ങളിലെയും തുഴച്ചില്‍ക്കാരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. 80 മുതല്‍ 110 വരെയാണ് ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ എണ്ണം. ഇത് ഏകീകരിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല.

ഏഴു ജില്ലകളിലെങ്കിലും ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കണമെന്ന നിബന്ധന ബോട്ട് ക്ലബുകളുടെ സംഘടനകള്‍ തന്നെ മുന്‍കൈയെടുത്ത് പാലിക്കുന്നുണ്ട്. നിലവില്‍ ഏഴു ജില്ലകളില്‍ ജലോത്സവങ്ങള്‍ അരങ്ങേറുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വിഖ്യാതമായ നെഹ്‌റുട്രോഫി ജലോത്സവം, ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവം തുടങ്ങിയവ മുടങ്ങാതെ നടത്തിക്കൊണ്ടു പോകാന്‍ സംഘാടകര്‍ ബുദ്ധിമുട്ടുകയാണ്.

കഴിഞ്ഞ വര്‍ഷം കായംകുളം ജലോത്സവം ഉള്‍പ്പെടെ പലതും നടന്നില്ല.

സ്‌പോണ്‍സര്‍മാരില്ലാത്തതാണ് ജലോത്സവങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. കാലങ്ങളായി മുപ്പതിലേറെ വള്ളങ്ങള്‍ പങ്കെടുക്കുന്ന മൂലം ജലോത്സവത്തില്‍ ഇത്തവണ അഞ്ച് ചുണ്ടനുകള്‍ ഉള്‍പ്പെടെ ഇരുപതില്‍ താഴെ വള്ളങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. നെഹ്‌റുട്രോഫി ജലോത്സവത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തുഴച്ചില്‍ക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കത്തിലാണ്.

പ്രശസ്തമായ ബോട്ട് ക്ലബുകള്‍ പലതും ഈ രംഗത്തോട് വിടപറയുകയാണ്. ചുണ്ടന്‍ വള്ളങ്ങളുടെ രണ്ടാഴ്ചത്തെ പരിശീലനത്തിന് മാത്രം കുറഞ്ഞത് 20 ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍ നെഹ്‌റുട്രോഫി ജലോത്സവത്തില്‍ പോലും പരമാവധി ലഭിക്കുന്ന ബോണസ് തുക രണ്ടു ലക്ഷത്തില്‍ താഴെയാണ്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടായില്ലെങ്കില്‍ ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ അഭിമാനമായ വള്ളംകളികള്‍ക്ക് തനിമ നഷ്ടപ്പെടുക മാത്രമല്ല, അകാല ചരമമടയാനുള്ള സാദ്ധ്യതയുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.