Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിലി പറന്നു; ഫൈനലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 02:16 am IST
inSports

സാന്റിയാഗോ: എഴുപത് മിനിറ്റുനേരം പത്തുപേരുമായി പൊരുതിയ പെറുവിനെ തകര്‍ത്ത് ആതിഥേയരായ ചിലി കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിലി ഫൈനലില്‍ ഇടംപിടിച്ചത്. 1987ലാണ് ചിലി ഇതിന് മുമ്പ് കോപ്പ അമേരിക്കയുടെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

1975നുശേഷം ആദ്യമായി കോപ്പ അമേരിക്കയുടെ ഫൈനലെന്ന പെറുവിന്റെ സ്വപ്‌നമാണ് ഇന്നലെ ചിലിക്കെതിരായ പരാജയത്തോടെ തകര്‍ന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ചിലി വെനസ്വേലയോട് ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റു പുറത്തായിരുന്നു. 2011ലെ ചാമ്പ്യന്‍ഷിപ്പിലും പെറു സെമിയില്‍  പരാജയപ്പെട്ടിരുന്നു. അന്ന് ഉറുഗ്വെയോട് 2-0നായിരുന്നു തോല്‍വി.

സീരി എ ക്ലബ് നാപ്പോളിയുടെ സ്‌ട്രൈക്കറായ എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഇരട്ട ഗോളുകളാണ് ചിലിക്ക് ഇന്നലെ പെറുവിനെതിരായ സെമിഫൈനലില്‍ മിന്നുന്ന വിജയം സമ്മാനിച്ചത്. പെറുവിന്റെ കരുത്തനായ പ്രതിരോധനിരതാരം കാര്‍ലോസ് സംബ്രാനോയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. ചാള്‍സ് അരാന്‍ഗ്യൂസിന്റെ പക്കല്‍ നിന്ന് കാലുയര്‍ത്തി പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് സാമ്പ്രാനോയെ പകരക്കാരനായെത്തിയ റഫറി അര്‍ഗോട്ടെ ചുവപ്പു കാട്ടി പുറത്താക്കിയത്.

നേരത്തെ അലക്‌സി സഞ്ചസിനെ ഫൗള്‍ ചെയ്തതിന് സംബ്രാനോ ആദ്യ മഞ്ഞകാര്‍ഡ് കണ്ടിരുന്നു. ഇതോടെ പത്തുപേരുമായി മത്സരത്തിന്റെ മുക്കാല്‍ പങ്കും പെറുവിന് കളിക്കേണ്ടിവന്നത് കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ പെറുവിയന്‍ പ്രതിരോധം ദുര്‍ബലമാവുകയും ചെയ്തു. ഇത് മുതലെടുത്ത് ചിലി താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമഴയാണ് എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയത്. എന്നാല്‍ ചുവപ്പുകാര്‍ഡ് നല്‍കാന്‍ മാത്രം ഗൗരവമുള്ള ഫൗളായിരുന്നോ ഇതെന്ന വാദം ഉയര്‍ന്നുകഴിഞ്ഞു. നേരത്തെ ബൊളീവിയന്‍ റഫറി റൗള്‍ ഒരുസ്‌ക്കോയായിരുന്നു മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. എന്നാല്‍, ബൊളീവിയയും പെറുവും ചിലിയും തമ്മിലുള്ള ചരിത്രപരമായ ശത്രുതയുടെ പശ്ചാത്തലത്തില്‍ റൗളിനെ മാറ്റി അര്‍ഗോട്ടെയെ റഫറിയാക്കുകയായിരുന്നു.

കളിയുടെ തുടക്കം മുതല്‍ ചിലിയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. കളിയുടെ 72 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ 15 ഷോട്ടുകളും പായിച്ചു. എന്നാല്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ച് ഷോട്ടുകള്‍ മാത്രമായിരുന്നു രണ്ടെണ്ണം ഗോളാവുകയും ചെയ്തു. അതേസമയം പെറുവിയന്‍ താരങ്ങള്‍ പായിച്ച 9 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. കളിയുടെ മുന്നാം മിനിറ്റില്‍ ചിലിയുടെ എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഷോട്ട് പെറു പ്രതിരോധനിര താരം ബ്ലോക്ക് ചെയ്തു. എന്നാല്‍ ആദ്യ സുവര്‍ണാവസരം ലഭിച്ചത് പെറുവിനായിരുന്നു. ഒമ്പതാം മിനിറ്റില്‍ അവരുടെ ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍ പൗലോ ഗ്വരേരോയുടെ ക്രോസ് വലയിലേക്ക് ഹെഡ്ഡറിലൂടെ തിരിച്ചുവിട്ടെങ്കിലും ഇടത്തേ പോസ്റ്റില്‍ത്തട്ടിത്തെറിച്ചു.

11-ാം മിനിറ്റില്‍ ചിലിയുടെ അര്‍ട്ടുറോ വിദാലും 26, 28 മിനിറ്റുകളില്‍ വാല്‍ഡിവിയയും അവസരം നഷ്ടമാക്കി. ഒടുവില്‍ 42-ാം മിനിറ്റില്‍ ചിലി ലീഡ് നേടി. അലക്‌സി സാഞ്ചസ് നല്‍കിയ ക്രോസ് വാല്‍ഡിവിയ വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കലും പന്ത് സൈഡ് പോസ്റ്റില്‍ തട്ടിമടങ്ങി. കാത്തുനിന്ന വര്‍ഗാസ് വീണുകിടന്ന ഗോളിയെ സാക്ഷിയാക്കി പന്ത് അനായാസം പെറു വലയിലേക്ക് ഉരുട്ടിയിടുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെറുവിന്റെ കാര്‍ലോസ് അസ്‌ക്യൂസ് പായിച്ച വലംകാലന്‍ ഷോട്ട് ചിലി ഗോളി രക്ഷപ്പെടുത്തിയതിന് പിന്നാലെ ആദ്യപകുതി അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയല്‍ ഒരാളുടെ കുറവുണ്ടായിട്ടും ഗോള്‍ മടക്കാനുറച്ച് പെറു മികച്ച ആക്രമണങ്ങള്‍ നടത്തി. 53-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ഫര്‍ഫാന്റെ ഷോട്ട് ചിലി ഗോളി രക്ഷപ്പെടുത്തിയതിന് പിന്നാലെ വാല്‍ഡിവിയയുടെ ശ്രമം പെറു ഗോളിയും  കയ്യിലൊതുക്കി. 60-ാം മിനിറ്റില്‍ പെറു സമനില ഗോള്‍ കണ്ടെത്തി. ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം വലയില്‍ പന്തെത്തിച്ച് ഗാരി മെഡലാണ് പെറുവിന് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. കളി സമനിലയായതോടെ ഉണര്‍ന്നു കളിച്ച ചിലി നാലു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. 30 വാര അകലെ നിന്ന് വാര്‍ഗാസ് പായിച്ച വെടിയുണ്ടകണക്കെയുള്ള ഷോട്ട് മുഴുനീളെ പറന്ന പെറുവിയന്‍ ഗോളി ഗല്ലെസെയെ നിഷ്പ്രഭനാക്കി വലയുടെ വലതുമൂലയില്‍ തറച്ചു കയറി. ടൂര്‍ണമെന്റില്‍ വര്‍ഗാസിന്റെ നാലാം ഗോള്‍. അര്‍ജന്റീന-പരാഗ്വെ മത്സരവിജയികളെയാണ് ചിലി ഫൈനലില്‍ നേരിടുക.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.