Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസ്സിപ്പടയ്‌ക്ക് പരാഗ്വെയ്ന്‍ വെല്ലുവിൡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 09:29 pm IST
inSports

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ രണ്ടാം സെമിഫൈനല്‍. ഏറ്റുമുട്ടുമുട്ടത് അര്‍ജന്റീനയും പരാഗ്വെയും. ഗ്രൂപ്പ് എയിലും ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ജൂണ്‍ 14ന് നടന്ന കളി 2-2ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു. നാളെ പുലര്‍ച്ചെ അഞ്ചിന് കിക്കോഫ്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന സഡന്‍ ഡെത്തില്‍ 5-4ന് കൊളംബിയയെയും പരാഗ്വെ ഷൂട്ടൗട്ടില്‍ ബ്രസീലിനെയും കീഴടക്കിയാണ് ഇത്തവണ അവസാന നാലില്‍ ഇടംപിടിച്ചത്. കോപ്പ അമേരിക്കയില്‍ 22 വര്‍ഷത്തെ കിരീടദാരിദ്ര്യത്തിന് അറുതിവരുത്തുക എന്നതാണ് മെസ്സിയുടെയും കൂട്ടരുടെയും ലക്ഷ്യം. 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 07 വര്‍ഷങ്ങളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ബ്രസീലിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരാവാനായിരുന്നു അവരുടെ യോഗം. 2011-ല്‍ ഉറുഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ക്വാര്‍ട്ടറില്‍ പുറത്താവുകയും ചെയ്തു.അതേസമയം 2011-ല്‍ ഉറുഗ്വെയോട് ഫൈനലില്‍ പരാജയപ്പെട്ട് കിരീടം നേടാന്‍ കഴിയാതിരുന്ന പരാഗ്വെക്ക് ഇത്തവണ അത് സ്വന്തമാക്കണം.

1979ന് ശേഷം ആദ്യ കിരീടമെന്ന സ്വപ്‌നം കൂടിയുണ്ട് പരാഗ്വെക്ക്. അതിന് മുന്നോടിയായി നാളെ അര്‍ജന്റീനക്കെതിരായ കളി ജയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

കരുത്തുറ്റ മധ്യ-മുന്നേറ്റനിരകള്‍ അര്‍ജന്റീനക്ക് സ്വന്തമാണെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ലബ്ബിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. എതിരാളികള്‍ മെസ്സിക്കുചുറ്റും പ്രതിരോധക്കോട്ട തീര്‍ക്കുന്നതാണ് ഒരുപരിധിവരെ ഇതിനുകാരണം. എന്നാല്‍ ബാഴ്‌സക്കായി കളത്തിലിറങ്ങുന്ന മെസ്സി ഏത് കരുത്തുറ്റ പ്രതിരോധവും പിളര്‍ക്കുന്നതില്‍ മികവു കാണിക്കാറുണ്ട്.

രാജ്യത്തിനായി കളിക്കുമ്പോള്‍ പലപ്പോഴും മെസ്സി അതിനായി ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വെക്കെതിരായ കളിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയതും കൊളംബിയക്കെതിരായ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടതും മാത്രമാണ് മെസ്സിയുടെ നേട്ടം. അഗ്യൂറോയെ സ്‌ട്രൈക്കറാക്കി 4-3-2-1 എന്ന ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇടതുവിംഗില്‍ പറന്നുകളിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ മികച്ച പ്രകടനം നടത്തുന്നുണ്ട്. ക്വാര്‍ട്ടറില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഗ്രൂപ്പിലെ മൂന്ന് കളികളില്‍ നിന്ന് രണ്ട് ഗോള്‍ നേടിയ അഗ്യൂറോ തന്നെയായിരിക്കും ഇന്നും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.

പകരക്കാരായി കളത്തിലിറങ്ങുന്ന ഗോണ്‍സാലോ ഹിഗ്വയ്ന്‍, കാര്‍ലോസ് ടെവസ്, എസീക്വല്‍ ലാവേസി എന്നിവരും എതിര്‍ പ്രതിരോധനിരയുടെ പേടി സ്വപ്‌നങ്ങളാണ്. ഹാവിയര്‍ മഷെറാനോ, ഹാവിയര്‍ പാസ്‌തോറെ, ലൂക്കാസ് ബിഗ്ലിയ തുടങ്ങിയവരാണ് മധ്യനിരിയിലെ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുക.

പ്രതിരോധത്തില്‍ മാര്‍ക്കോസ് റോജോ, നിക്കോളാസ് ഒട്ടമെന്‍ഡി, എസീക്വല്‍ ഗാരി, പാബ്ലോ സബലേറ്റ തുടങ്ങിയ പ്രമുഖരുണ്ടെങ്കിലും ഒത്തിണക്കം പ്രകടിപ്പിക്കാത്തതാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയെ കുഴക്കുന്നത്. ഗോള്‍പോസ്റ്റിന് മുന്നില്‍ചോരാത്ത കൈകളുമായി കാവല്‍ നില്‍ക്കുന്ന സെര്‍ജിയോ റൊമേറോയുടെ പ്രകടനം ആശ്വാസം നല്‍കുന്നതാണ്. പ്രതിരോധം പിഴച്ചാലും പരാഗ്വെയ്ന്‍ മുന്നേറ്റനിരക്ക് റൊമേറോയെ കീഴടക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

മറുവശത്ത് ബ്രസീലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പരാഗ്വെ അര്‍ജന്റീനക്കെതിരെ ഇറങ്ങുക. റോക്കി സാന്റാ ക്രൂസ് എന്ന വെറ്ററന്‍ സ്‌ട്രൈക്കറുടെ കരുത്തിലാണ് പരാഗ്വെ ഒരുങ്ങുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ അവസാന മിനിറ്റില്‍ നേടിയ ഗോൡ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. 4-4-2 എന്ന പരമ്പരാഗത ശൈലിയിലാണ് അവര്‍ കളത്തലിറങ്ങുക.

റോക്കി സാന്റാക്രൂസിനൊപ്പം നെല്‍സണ്‍ വാല്‍ഡസായിരിക്കും സ്‌ട്രൈക്കറായുണ്ടാവുക. മധ്യനിരയില്‍ ഡെര്‍ലിസ് ഗൊണ്‍സാലസ്, എഡ്വേര്‍ഡോ അരാന്‍ഡ, വിക്ടര്‍ കസേഴ്‌സ്, എഡ്ഗാര്‍ ബെനിറ്റ്‌സ്, ലൂക്കാസ് ബാരിയോസ് തുടങ്ങിയവര്‍ ഏത് പ്രതിരോധത്തിനും തലവേദനയുണ്ടാക്കാന്‍ പോന്നവരാണ്. എഡ്ഗാര്‍ വാല്‍ഡസ്, പൗളോ സില്‍വ, പാബ്ലോ അഗ്വിലാര്‍, ഇവാന്‍ പിരിസ് എന്നിവരാണ് മെസ്സിയെയും കൂട്ടരെയും തടഞ്ഞുനിര്‍ത്താന്‍ പ്രതിരോധക്കോട്ട കെട്ടിഉയര്‍ത്തുക.

എന്നാല്‍ കണക്കുകളില്‍ അര്‍ജന്റീനക്കാണ് മുന്‍തൂക്കം. ഇരുടീമുകളും ഇതുവരെ കളിച്ച 103 കളികളില്‍ 58 എണ്ണത്തിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. 30 എണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ 15 എണ്ണത്തില്‍ മാത്രമാണ് പരാഗ്വെ വിജയം കൈവരിച്ചത്. അവസാനം കളിച്ച പത്ത് കളികളില്‍ നാലെണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ രണ്ടെണ്ണം പരാഗ്വെ സ്വന്തമാക്കി. നാലെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. എന്തായാലും ഇരുടീമുകള്‍ക്കും ഫൈനലില്‍ കടക്കണമെങ്കില്‍ വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.