ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പര്യടനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20കളും അടങ്ങുന്ന പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ഹോട്ടല്‍ മൗര്യയില്‍ ചേരുന്ന സെലക്ഷന് കമ്മിറ്റി യോഗമാണ് ടീമിനെ നിശ്ചയിക്കുക.
















