Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മടക്കയാത്ര മരണത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 11:54 pm IST
in Ernakulam

കോതമംഗലം: കളിച്ചും ചിരിച്ചും ഉത്സാഹത്തോടെ സ്‌കൂളില്‍നിന്നും വീട്ടിലേയ്‌ക്ക് പോകുകയായിരുന്ന 12 കുട്ടികള്‍ യാത്ര ചെയ്തിരുന്ന ബസ്സിന് മുകളിലേയ്‌ക്കാണ് വഴിയോരത്ത് നിന്നിരുന്ന കൂറ്റന്‍ മരം കടപുഴകി വീണത്. കറുകടം വിദ്യാവികാസ് വിദ്യാലയത്തിലെ ഈപിഞ്ചോമനകള്‍ നാടിനും വീട്ടുകാര്‍ക്കും ഹൃദയം നുറുങ്ങുന്ന മനോവേദന സമ്മാനിച്ച് കടന്നുപോയി.

കറുകടം സ്‌കൂളില്‍നിന്ന് വീട്ടിലേയ്‌ക്കുള്ള യാത്രാമദ്ധ്യേ നെല്ലിമറ്റത്തിന് സമീപം കോളനിപടിയിലാണ് അപകടം സംഭവിച്ചത്. റോഡിന്റെ ഇരുവശവും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്മാറ്റണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വേണ്ടപ്പെട്ടവര്‍ അതിന് നടപടികള്‍ എടുത്തില്ലെന്ന പരാതി വ്യാപകമാണ്. വളവും തിരിവുമുള്ള റോഡില്‍ കുത്തനെയുള്ള കയറ്റംകയറിവരുമ്പോള്‍ വളവില്‍ നിന്നിരുന്ന മഴമരമാണ് കടപുഴകിയത്. അതിശക്തമായ കാറ്റില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരങ്ങള്‍ ഭീതിജനിപ്പിക്കുന്ന വിധം ആടിയുലയുന്നത് നിത്യകാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിനീക്കാനും ശിഖരങ്ങള്‍ മുറിയ്‌ക്കാനും അധികൃതര്‍ മുന്നോട്ടുവന്നപ്പോള്‍ തടസ്സവുമായി പ്രകൃതി സ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. ഇത് മരംമുറിക്കുന്നതിന് തടസ്സമായി.

കത്തുന്ന വെയിലില്‍നിന്ന് ആശ്വാസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്മാറ്റരുതെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. ഹൈറേഞ്ചിലേക്കുള്ള റോഡിന്റെ ഇരുവശവും കൂറ്റന്‍ തണല്‍ മരങ്ങള്‍ വച്ചുപടിപ്പിച്ചിട്ടുണ്ട്. ഇവ ഭീതിജനിപ്പിക്കുന്നവിധത്തില്‍ ആകാശംമുട്ടെ പന്തലിച്ച് നില്ക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈപ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ്.

മരങ്ങളുടെ ശിഖരങ്ങളെങ്കിലും മുറിച്ച് മാറ്റിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഇനിയും നിരവധി മരങ്ങള്‍ അപകടക്കെണിയൊരുക്കി വഴിവക്കില്‍ നില്‍ക്കുന്നുണ്ട്. ഇതിനിയില്‍ അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മറ്റൊരുമരം കടപുഴകിയത് നാട്ടുകാരെ കോപാകുലരാക്കി. ഇതിനോട് ചേര്‍ന്നുനിന്നിരുന്ന മുഴുവന്‍ മരങ്ങളും നാട്ടുകാര്‍ മുറിച്ചുമാറ്റി.

മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്ന് സംസ്‌കാരം നടക്കും. മരിച്ച കൃഷ്‌ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.