Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹല്യയ്‌ക്ക് ശാപം കിട്ടിയ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 08:42 pm IST
in Samskriti

അഹല്യയുടെ സൗന്ദര്യത്തില്‍ മോഹിതനായ ഇന്ദ്രന്‍ അവളെ പ്രാപിക്കണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍ ഗൗതമനെ ഭയമായിരുന്നുതാനും. തക്കംപാര്‍ത്തു കഴിഞ്ഞ ഇന്ദ്രന്‍

ചെന്തൊണ്ടി വായ്‌മലരും പന്തൊക്കും മുലകളും

ചന്തമേറീടുന്നൊരു തുടക്കാമ്പുമാസ്യദിപ്പതി-

നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖന്‍

ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍

സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രിരൂപം

ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ

ഒരുദിനം പ്രഭാതമാകുന്നതിനുമുമ്പ് കോഴിയുടെ രൂപത്തില്‍ ഗൗതമാശ്രമത്തിനടുത്തുവന്ന് കൂകിയതായും സന്ധ്യാവന്ദനത്തിനു സമയം അതിക്രമിച്ചെന്നു കരുതി ഗൗതമന്‍ നദിയിലേയ്‌ക്കു ധൃതിപിടിച്ചു നടന്നു. ഉടനെ ഇന്ദ്രന്‍ ഗൗതമന്റെ വേഷം ധരിച്ച് ആശ്രമത്തില്‍ പ്രവേശിച്ച് അഹല്യയെ പ്രാപിച്ചുവെന്ന് എഴുത്തച്ഛന്‍ എന്നാല്‍ മൂലകൃതിയില്‍ വിത്യാസമുണ്ട്. ഒരിക്കല്‍ മുനിവരനായ ഗൗതമന്‍ പുറത്തേയ്‌ക്കു പോയ തക്കം നോക്കി ഇന്ദ്രന്‍ മുനിയുടെ വേഷത്തില്‍ ആശ്രമത്തില്‍ പ്രവേശിച്ചു. മുനിയും വൈകാതെ അവിടെയെത്തിച്ചേര്‍ന്നു. തന്റെ രൂപത്തില്‍ മറ്റൊരാളെക്കണ്ട് കുപിതനായ ഗൗതമന്‍ നിങ്ങളാരെണന്ന് ചോദിച്ചു. സത്യം പറഞ്ഞില്ലെങ്കില്‍ ഗൗതമശാപത്തില്‍ ഭസ്മമാകുമെന്നു ഭയന്ന് താന്‍ ഇന്ദ്രനാണെന്ന് വെളിപ്പെടുത്തി. നിനക്ക് ആയിരം ലിംഗങ്ങള്‍ ഉണ്ടാകട്ടെയെന്ന് മുനി ഇന്ദ്രനെ ശപിച്ചു. പിന്നീട് ദേവന്മാരുടെ അപേക്ഷപ്രകാരം ബ്രഹ്മാവ് അതിനെ ആയിരം കണ്ണുകളാക്കി മാറ്റി. അന്നുമുതലാണ് ദേവേന്ദ്രന്‍ സഹസ്രനയനനായിത്തീര്‍ന്നത്. വാല്‍മീകി രാമായണത്തില്‍ ദേവേന്ദ്രന്‍ വൃഷണങ്ങള്‍ ഇല്ലത്തവനായിത്തീരട്ടെ എന്നാണ് ശാപം. അതനുസരിച്ച് ഇന്ദ്രന്റെ വൃഷണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ദേവന്മാര്‍ ഇന്ദ്രന് ആടിന്റെ വൃഷണങ്ങള്‍ നല്‍കിയത്രെ.

നിരപരാധിയായ അഹല്യയെ എന്തിനു ഗൗതമന്‍ ശപിച്ചു? പലരും ചോദിക്കുന്ന ചോദ്യമാണ്. അഹല്യ നിരപരാധിയാണോ? വാല്‍മീകിരാമായണം ബാലകാണ്ഡം സര്‍ഗ്ഗം 48- ശ്ലോകം 17 മുതല്‍ 21 വരെ നോക്കുക. മുനിവേഷത്തില്‍ വന്നത് ഇന്ദ്രനാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ അഹല്യ വേഴ്ചയ്‌ക്കു തയ്യാറാകുകയാണ്.

ഋതുകാലം പ്രതീക്ഷന്തേ നാര്‍ത്ഥി നസ്സു സമാഹിതേ

സംഗമം ത്വഹമിച്ഛാമി ത്വയാ സഹ സുമദ്ധ്യമേ

(നല്ല ശ്രദ്ധയുള്ളവളേ, കാമീകള്‍ ഋതുകാലം കാത്തിരിക്കാറില്ല. ഹേ സുന്ദരീ ഞാന്‍ നിന്നോടുകൂടി രമിക്കാനാഗ്രഹിക്കുന്നു)

അവള്‍ രമിക്കാനുള്ള ആഗ്രഹംകൊണ്ട് ദുഷിച്ച മനസ്സോടെ ഇന്ദ്രനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ അപേക്ഷ സ്വീകരിച്ചു. അനന്തരം അവള്‍ കൃതാര്‍ത്ഥമായ അന്തരാത്മാവോടുകൂടി ഇന്ദ്രനോട് ഇങ്ങനെ പറഞ്ഞു.

കൃതാര്‍ത്ഥസ്മി സുരശ്രേഷ്ഠ! ഗച്ച ശീ ഘ്രമിതഃ പ്രഭോ!

ആത്മാനം മാം ച ദേവേശ, സര്‍വദാ രക്ഷ മാനദ!

( ഹേ ദേവശ്രേഷ്ഠ! ഹേ പ്രഭോ! ഞാന്‍ കൃതാര്‍ത്ഥയായി. അങ്ങ് എത്രയും വേഗം ഇവിടെനിന്ന് പോകൂ. സല്‍പ്പേരിനെ കാത്തു രക്ഷിക്കുന്നവനെ. അങ്ങ് എന്നെയും എപ്പോഴും രക്ഷിക്കൂ.

നിരപരാധിയായ ഒരു സ്ത്രീയെ ഗൗതമന്‍ ശപിച്ചതല്ലായെന്നു വ്യക്തമാണ്. കോപിച്ചു വിറച്ച് മൂന്നാമത്തെ പുത്രനായ ചിരകാരിയോട് അമ്മയെ കൊന്നു കളയാന്‍ കല്‍പ്പിച്ചിട്ട് മഹര്‍ഷി പുറത്തേയ്‌ക്ക് ചാടിപ്പോയി. ഏതുകാര്യവും വളരെ വളരെ ചിന്തിച്ചുപ്രവര്‍ത്തിക്കുന്ന ചിരകാരി അച്ഛന്റെ ആജ്ഞ അനുസരിക്കണമോ അമ്മയെ കൊന്നു പാപം ചെയ്യണമോയെന്ന് ചിന്തിച്ചു കാത്തിരുന്നു. കുറച്ചുനേരം കഴിഞ്ഞ് കോപം തണുത്തപ്പോള്‍ അഹല്യയ്‌ക്കു വധശിക്ഷ കൊടുക്കേണ്ടിയിരുന്നില്ലായെന്ന് ഗൗതമന്‍ പശ്ചാത്താപിച്ചു. അതിവേഗം മടങ്ങിയെത്തി ചിരകാരി അപ്പോഴും ഒരു തീരുമാനത്തിലെത്തിയിരുന്നില്ല. നന്നായി എന്നുപറഞ്ഞ് മകനെ അനുഗ്രഹിച്ചു.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.