Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐക്യരാഷ്‌ട്രസഭയിലെ ചൈനീസ് നിലപാടിലുള്ള എതിര്‍പ്പ് സുഷമ വാങ് യിയെ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:11 pm IST
in World

കാഠ്മണ്ഡു: ഐക്യരാഷ്‌ട്രസഭയില്‍ പാക്കിസ്ഥാന്‍ ഭീകരതക്കെതിരെ ഭാരതം കൊണ്ടുവന്ന പ്രമേയത്തിനെതിരെ ചൈന കൈക്കൊണ്ട നിലപാടിലുള്ള ശക്തമായഎതിര്‍പ്പ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നേരിട്ട് അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ കൊടുംഭീകരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരെയാണ് ഭാരതം ഐക്യരാഷ്‌ട്രസഭയില്‍ പ്രമേയം കൊണ്ടുവന്നത്.

ചൈനയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ വളര്‍ന്ന് വരുന്ന ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് സുഷമ പറഞ്ഞു. കാഠ്മണ്ഡുവില്‍ നടന്ന അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിനിടയിലാണ് വാങ് യിയുമായി ഇക്കാര്യം സുഷമ സംസാരിച്ചത്. ലഖ്‌വി ഒരു സാധാരണ ഭീകരനല്ലെന്നും 166 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനാണെന്നും സുഷമ ചൂണ്ടിക്കാട്ടി. ചൈനയും ഭാരതവും ഭീകരതമൂലമുള്ള ഭീഷണികള്‍ നേരിടുന്ന രാഷ്‌ട്രങ്ങളാണ്. നല്ല ഭീകരരെന്നും ചീത്ത ഭീകരരെന്നുമുള്ള വ്യത്യാസമില്ലെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.

ചൈനയും ഭാരതവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വന്‍ പുരോഗതി ഉണ്ടായിരിക്കുന്ന സമയത്തുള്ള ചൈനയുടെ ഈ നിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായും സുഷമ പറഞ്ഞു.

എല്ലാത്തരത്തിലുള്ള ഭീകരതയെയും ചൈന എതിര്‍ക്കുമെന്ന് വാങ് യി സുഷമക്ക് ഉറപ്പ് നല്‍കി. ചൈനയും ഭാരതവും തമ്മില്‍ ഭീകരതക്കെതിരെ യോജിച്ച് മുന്നോട്ട് പോകാതിരിക്കുന്നതില്‍ യാ തൊരു കാരണവുമില്ലെന്നും വാങ് യി പറഞ്ഞു.

ഭാരതം വേണ്ടത്ര വിവരങ്ങള്‍ നല്‍കാതിരുന്നത്മൂലമാണ് യുഎന്നില്‍ പ്രമേയത്തെ ചൈനീസ് പ്രതിനിധി എതിര്‍ത്തത്. കഴിഞ്ഞ ഏപ്രിലിലാണ് ലഖ്‌വിയെ പാക്കിസ്ഥാന്‍ ജയിലില്‍ നിന്നും മോചിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഭാരതത്തിന്റെ പ്രമേയം യുഎന്നില്‍ എത്തുന്നത്. ലഖ്‌വിയെ പാക്കിസ്ഥാന്‍ മോചിപ്പിച്ചത് യുഎന്‍ പ്രമേയം 1267ന്റെ ലംഘനമാണ്. ഭാരത പ്രമേയത്തെ വീറ്റോ ചെയ്ത നിലപാടിനെതിരെ ചൈനീസ് നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

വാങ് യിയുമായുള്ള സുഷമയുടെ കൂടിക്കാഴ്ച വളരെ നല്ലതായിരുന്നുവെന്ന് വികാസ് സ്വരൂപ് പറഞ്ഞു. പ്രധാനപ്പെട്ട നിരവധി വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. നേപ്പാളിന്റെ പുനരുദ്ധാരണത്തില്‍ ചൈനയും ഭാരതവും സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാനസരോവര്‍ തീര്‍ത്ഥാടകര്‍ക്കായി ചൈന നാഥു ലാ പാസ് തുറന്ന് കൊടുത്തതിലുള്ള നന്ദിയും ഭാരതം ചൈനയെ അറിയിച്ചു. ഭൂചലനത്തില്‍ തകര്‍ന്ന നേപ്പാളിന്റെ പുനരുദ്ധാരണം സംബന്ധിച്ച് നേപ്പാള്‍ വിളിച്ചുകൂട്ടിയ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു സുഷമയും വാങ് യിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.