കാലിഫോര്‍ണിയ : ഓസ്‌കര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക് സിനിമയുടെ സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ (61) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ സാന്താ ബാര്‍ബറയില്‍വെച്ചാണ് അപകടം.
മികച്ച പൈലറ്റ് കൂടിയായിരുന്ന ഹോണര്‍ സ്വന്തമായി പറത്തിയ വിമാനം കലിഫോര്‍ണിയയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.അഞ്ച് വിമാനങ്ങള്‍ സ്വന്തമായുണ്ടായിരുന്ന ഹോണര്‍ പറക്കല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
രണ്ട് ഓസ്‌കറുകള്‍ നേടിയിട്ടുള്ള അദ്ദേഹം നൂറുകണക്കിന് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ഹോണര്‍, അതില്‍ സിംഗിള്‍ എഞ്ചിന്‍ എസ് 312 വിമാനം സ്വയം പറത്തുകയായിരുന്നു.
രണ്ട് ഗോള്‍ഡന്‍ ഗ്ലോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
















