ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. സംപ്രേക്ഷണാവകാശം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാത്തതിന്റെയും തുടര്‍ച്ചയായ മത്സരങ്ങള്‍മൂലം താരങ്ങള്‍ക്കുണ്ടായ ക്ഷീണത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനമെന്നറിയുന്നു.
ജൂലൈ 10 മുതല്‍ സിംബാബ്‌വെയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20കളും കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്.
















