ചെസ്റ്റര്‍ സ്ട്രീറ്റ്: ന്യൂസിലാന്റിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി (3-2). അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റെടുത്ത കിവികള്‍ 9ന് 283 എന്ന സ്‌കോര്‍ കുറിച്ചു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 67ഉം കെയ്ന്‍ വില്യംസണ്‍ 50ഉം റണ്‍സ് വീതം നേടി. ബെന്‍ സ്റ്റോക്‌സിന് മൂന്നു വിക്കറ്റ്.
മഴകാരണം ഇംഗ്ലണ്ടിന്റെ ലക്ഷ്യം 26 ഓവറില്‍ 192ആയി പുതുക്കി നിശ്ചയിച്ചു. ഏഴു വിക്കറ്റ് ബലികഴിച്ച് ഒരോവര്‍ ബാക്കിവെച്ച് ഇംഗ്ലീഷ് പട ലക്ഷ്യത്തിലെത്തി. പുറത്താകാതെ 83 റണ്‍സ് വാരിയ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയായിരുന്നു ഇംഗ്ലണ്ടിന്റെ ഹീറോ. സാം ബില്ലിങ്‌സ് (47) മികച്ച പിന്തുണ നല്‍കി. ബെയര്‍സ്‌റ്റോ 11 ഫോറുകള്‍ പറത്തി. ബെയര്‍സ്റ്റോ തന്നെ മാന്‍ ഓഫ് ദ മാച്ച്. ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണ്‍ മാന്‍ ഓഫ് ദ സീരീസ്.
















