ദുബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ സുപ്രീം കോടതി എന്‍. ശ്രീനിവാസനെ അനുവദിച്ചിരുന്നില്ല. പക്ഷേ, പരമോന്നത കോടതിയുടെ വിമര്‍ശനങ്ങളും ഉത്തരവുകളുമൊക്കെ ശ്രീനി വകവെയ്ക്കുമോ. ഐപിഎല്‍ വാതുവെയ്പ്പ്, ഒത്തുകളികളുടെ പേരില്‍ കളങ്കിതനായ ശ്രീനിവാസനാണത്രെ ആഴ്ചാവസാനം വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസില്‍ നടക്കുന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങില്‍ ബിസിസിഐ പ്രതിനിധീകരിക്കുക.
ഐസിസി ചെയര്മാന് എന്ന അധികാരം ഉപയോഗിച്ചാണ് ശ്രീനിവാസന് ഇന്ത്യയുടെ പ്രതിനിധിയായത്. യോഗത്തില്‍ ശ്രീനിവാസന് ആധ്യക്ഷം വഹിക്കുകയും ചെയ്യും. ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് ഐസിസി പുറത്തുവിട്ടു.
അതേസമയം, ബിസിസിഐ പ്രസിഡന്റായ ജഗ്മോഹന് ഡാല്‍മിയ യോഗത്തില്‍ സംബന്ധിക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഐസിസി ബോര്‍ഡ് മീറ്റിങ്ങിനു മുന്നോടിയായുള്ള ഉന്നതാധികാര സമിതി യോഗത്തില്‍ ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇന്ത്യയ്ക്കുവേണ്ടി പങ്കെടുക്കും.
















