വിയന്ന: ഫോര്‍മുലാവണ്‍ ഓസ്ട്രിയന്‍ ഗ്രാന്റ് പ്രീയില്‍ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് വിജയി. പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച ടീം മേറ്റ് ലൂയീസ് ഹാമില്‍ട്ടനെ പിന്തള്ളിയാണ് റോസ്ബര്‍ഗ് കിരീടം ചൂടിയത്.
വില്യംസിന്റെ ഫിലിപ്പെ മാസയും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിട്ടു. റോസ്ബര്‍ഗിന്റെ ജയത്തോടെ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരം മുറുകി. ഹാമില്ട്ടന് (169 പോയിന്റ്) ടേബിളിന്റെ തലപ്പത്തുണ്ട്. റോസ്ബര്‍ഗ് (159) തൊട്ടുപിന്നാലെ.
















