അമൃത്‌സര്‍: ഇന്ത്യന്‍ വനിതാ ഹോക്കി ടീം മുന്‍ ക്യാപ്ടന്‍ ശശി ബാല (47) പഞ്ചാബില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാലയും മക്കളും സഞ്ചരിച്ച കാര്‍ കഖ്‌ന ഗ്രാമത്തില്‍വച്ച് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാലയുടെ കാറുമായി ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
ബാലയുടെ മകന്‍ അഗ്രിം (14), ഡ്രൈവര്‍ അത്താര്‍ സിങ് (35) മരിച്ചവരില്‍പ്പെടുന്നു. മകള്‍ വര്‍ണികയെ (20) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ബാല പരിശീലകയുടെ റോളും കൈകാര്യം ചെയ്തുവരികയായിരുന്നു.
















