ലണ്ടന്‍:യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി മുന്‍ ഐപിഎല്‍ ചീഫ് ലളിത് മോദി ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരും ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്. ‘ദ സണ്‍ഡേ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചാള്‍സ് രാജകുമാരന്റെയും അദ്ദേഹത്തിന്റെ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെയും പേരുകള്‍ ദുരുപയോഗം ചെയ്തതായാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജകൊട്ടാരം ഇതിനോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.
മോദിക്ക് യാത്രാരേഖ ലഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആന്‍ഡ്രൂ രാജകുമാരനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
















