കറാച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വന്തം നാട് ഉപേക്ഷിക്കേണ്ടിവന്നത് 450 മാധ്യമപ്രവര്‍ത്തകര്‍ക്ക്. ജോലി സംബന്ധമായ നിയമ നടപടികളും, തടവിലിടുമെന്ന ഭീഷണിയുമാണ് മാതൃരാജ്യം ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) നടത്തിയ സര്‍വെയില്‍ പറയുന്നു.
ജയിലിലിടുമെന്ന ഭീതിയില്‍ നാടുവിട്ടവര്‍ 42 ശതമാനം വരും. ചുരുങ്ങിയത് മൂന്നു മാസമെങ്കിലും നാട്ടില്‍നിന്നു വിട്ടുനിന്നവരെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്.
സിറിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രക്ഷപ്പെട്ടത്, 101. എതോപ്യ (57), ഇറാന്‍ (52) തൊട്ടുപിന്നില്‍. നമ്മുടെ അയല്‍രാജ്യം പാക്കിസ്ഥാനും ഇക്കാര്യത്തില്‍ മോശമല്ല. ഈ കാലയളവില്‍ 17 പേരാണ് പാക്കിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ടത്.
















