ഡമാസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 36 പേര്‍ മരിച്ചു.
ഡുമയില്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എലിഫെന്റ് റോക്കറ്റ് എന്ന റോക്കറ്റാണു ഡുമയില്‍ സൈന്യം പ്രയോഗിച്ചത്.
സൈന്യത്തിന്റെ റോക്കറ്റുകളെ മിസൈലുകള്‍ ഉപയോഗിച്ചാണു ഭീകരര്‍ പ്രതിരോധിച്ചത്. ആക്രമണത്തില്‍ അറുപതോളം പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.
















