Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി തുടരുമെന്ന് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 10:00 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റബ്ബര്‍ സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്നത് ഇല്ലാത്ത വാര്‍ത്തയാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരമ്പരാഗത മേഖല, പാരമ്പര്യേതര-വടക്കുകിഴക്കന്‍ മേഖല എന്നിങ്ങനെ രണ്ട് വിഭാഗമായി കണക്കാക്കിയാണ് സബ്‌സിഡി നല്‍കിക്കൊണ്ടിരുന്നതെന്നും ആദ്യഘട്ടത്തില്‍ പാരമ്പര്യേതര മേഖലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു എന്നു മാത്രമേ ഉള്ളുവെന്നും മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റുാമയും പിന്നീട് സംസ്ഥാന ധനമന്ത്രി കെ.എം. മാണിയുമായും കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

റബ്ബര്‍ സബ്‌സിഡി സ്‌കീമില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടില്ല. പരമ്പരാഗത മേഖലയ്‌ക്ക് പുതുകൃഷി, ആവര്‍ത്തനക്കൃഷി എന്നിവയ്‌ക്കായി 496.44 കോടി രൂപയും പാരമ്പര്യേതര-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 230.55 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കേരളത്തിലെ റബ്ബര്‍ കൃഷി പാരമ്പര്യ മേഖലയിലുളളതാണ്. ഇതില്‍ ആരുടേയും തുക വെട്ടിക്കുറച്ചിട്ടില്ല. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരം അനുവദിച്ച തുക തന്നെ എല്ലാവര്‍ക്കും ലഭിക്കും.

2012-13 വര്‍ഷത്തില്‍ 159.57 കോടി രൂപയും 2013-14 വര്‍ഷത്തില്‍ 175.64 കോടിരൂപയും 2014-15 വര്‍ഷത്തില്‍ 191.79 കോടി രൂപയും അനുവദിച്ചപ്പോള്‍ 2015-16 വര്‍ഷത്തില്‍ അനുവദിച്ചിരിക്കുന്നത് 203.14 കോടിരൂപയാണ്, മന്ത്രി പറഞ്ഞു.റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കേരളത്തിന് റബ്ബര്‍ കൃഷിയില്‍ നല്‍കുന്ന പ്രോത്സാഹനം തുടരും. കേരളാ സര്‍ക്കാരാണ് റബ്ബര്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത്, കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.

കെ എം മാണിയെ അടുത്തിരുത്തി കേന്ദ്രമന്ത്രി കള്ളം പൊളിച്ചു

ന്യൂദല്‍ഹി: റബ്ബര്‍ സബ്‌സിഡിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കള്ളപ്രചാരണം ധനമന്ത്രി കെ.എം. മാണിയെ അടുത്തിരുത്തി കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പൊളിച്ചു. സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്ന തുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് കെ.എം. മാണി പ്രചരിപ്പിച്ച മുഴുവന്‍ കാര്യങ്ങളും തെറ്റാണെന്ന് കേന്ദ്രമന്ത്രി എണ്ണിയെണ്ണി തെളിയിച്ചു.

ഇന്നലെ വൈകിട്ട് നാലു മണിക്ക് കേന്ദ്ര വാണിജ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി കെ.എം മാണി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിപ്പിക്കുകയും മാണിക്കൊപ്പം നിര്‍മ്മലാ സീതാരാമന്‍ മാധ്യമങ്ങളെ കാണുകയായിരുന്നു. റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് പ്രത്യേക താല്പര്യമെടുക്കേണ്ടതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കെ. എം. മാണി സബ്‌സിഡിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ വാദങ്ങളും നിര്‍മ്മലാ സീതാരാമന്‍ ഖണ്ഡിച്ചു.

ഇതോടെ വാണിജ്യമന്ത്രാലയത്തിന് പുറത്ത് കെ.എം. മാണിക്ക് വീണ്ടും പത്രസമ്മേളനം നടത്തേണ്ടിവന്നു. റബ്ബര്‍ സംഭരണത്തിന് സംസ്ഥാനത്ത് കാലതാമസം വന്നിട്ടില്ലെന്നും സ്‌കീമുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകേണ്ടതു കൊണ്ടാണ് മൂന്നു മാസത്തെ സമയം ഇക്കാര്യത്തില്‍ വേണ്ടിവന്നതെന്നും കെ.എം. മാണി വിശദീകരിച്ചു. കേരളത്തിലെ റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രൈസ് സപ്പോര്‍ട്ട് സബ്‌സിഡി സ്‌കീമിനായി കേന്ദ്ര സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ടില്‍ നിന്നും 500 കോടി രൂപ നല്‍കി സഹായിക്കണമെന്നും മാണി അഭ്യര്‍ത്ഥിച്ചു.

കള്ളപ്രചാരണം പൊളിഞ്ഞു:വി. മുരളീധരന്‍

ന്യൂദല്‍ഹി: റബ്ബര്‍ സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്ന കള്ളപ്രചാരണം കേന്ദ്ര വാണിജ്യ മന്ത്രിയുടെ വിശദീകരണത്തോടെ പൊളിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. റബര്‍ സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാണിജ്യമന്ത്രാലയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ അടങ്കല്‍ തുകയുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയാണ്. കഴിഞ്ഞ  രണ്ടുവര്‍ഷമായി ആര്‍ക്കും സബ്‌സിഡി നല്‍കാതിരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് മുടങ്ങിക്കിടന്ന സബ്‌സിഡി നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. 2012-17 വര്‍ഷത്തേക്കായി പരമ്പരാഗത മേഖലയ്‌ക്ക് 496.44 കോടി രൂപയും പാരമ്പര്യേതര-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 230.55 കോടി രൂപയുമാണ് റബര്‍കൃഷി വികസന പദ്ധതി(ആര്‍പിഡി)ക്കായി വകയിരുത്തിയിരിക്കുന്നത്. വസ്തുത ഇതായിരിക്കെയാണ് കേരളത്തെ ഒഴിവാക്കിയെന്ന് പ്രചാരണം നടന്നത്, വി. മുരളീധരന്‍ പറഞ്ഞു.

പദ്ധതിക്കനുവദിച്ച തുകയില്‍ ആദ്യമൂന്നുമാസത്തെ ബജറ്റ് വിഹിതം എത്തിയതോടെ താരതമ്യേന കുറച്ചുമാത്രം അപേക്ഷകരുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പാരമ്പര്യേതര മേഖലയിലേയും കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിച്ചു. ബജറ്റ് വിഹിതം അനുവദിക്കുന്ന മുറയ്‌ക്ക് മറ്റു മേഖലകളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുമെന്നും അപേക്ഷിക്കാനുള്ള അവസാന തീയതി 2016 മാര്‍ച്ച് 31 ആണെന്നും മന്ത്രി അറിയിച്ചതായി വി. മുരളീധരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.