ന്യുദല്‍ഹി: വ്യാജ ബിരുദക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ പിന്‍വലിച്ചു.അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് കുമാര്‍ യാദവാണ് ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ തോമറിനെ അനുവദിച്ചത്.
തോമറിനെ നാലു ദിവത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് സാഹചര്യത്തിലാണ് കോടതി ഉത്തരവ്. പോലീസ് കസ്റ്റഡിക്കു ശേഷം തോമറിനെ ഹാജരാക്കുന്ന മെട്രോപോളിറ്റന്‍ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ഹര്‍ഷിത് ജെയ്ന്‍ അറിയിച്ചു.
തിങ്കളാഴ്ച തോമാറിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിടുന്നത് നീട്ടിയിരുന്നു. ചതി, വ്യാജ രേഖ കെട്ടിച്ചമയ്‌ക്കല്‍, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് തോമറിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
















