ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെതിരെ അഴിമതി ആരോപണം. ഇതുസംബന്ധിച്ച് അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) തലവന്‍ എ.കെ മീണയ്‌ക്ക് ദല്‍ഹി ഡയലോഗ് കമ്മീഷന്‍ (ഡിഡിസി) മുന്‍ മെമ്പര്‍ സെക്രട്ടറി ആശിഷ് ജോഷി പരാതി നല്‍കി.
വിദ്യാഭ്യാസം, ഐടി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ രാജേന്ദ്രകുമാറിന്റെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. കുമാര്‍ വിദ്യാഭ്യാസ ഐ.ടി വകുപ്പുകളുടെ സെക്രട്ടറി ആയിരുന്ന കാലത്ത് വിവിധ കമ്പനികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി നേടിയെന്നും ഇതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടെയന്നും പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചുവെന്ന് അഴിമതി വിരുദ്ധ ബ്യൂറോ അധികൃതര്‍ സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും രാജേന്ദ്ര കുമാറിനെതിരെ നോട്ടീസ് അയയ്‌ക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കുമാര്‍ വിദ്യാഭ്യാസ ഐ.ടി വകുപ്പുകളുടെ സെക്രട്ടറി ആയിരുന്ന കാലത്ത് വിവിധ കമ്പനികള്‍ രൂപവത്കരിച്ചു സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി നേടിയെന്നും ഇതുവഴി സര്‍ക്കാരിനു നഷ്ടമുണ്ടെയന്നും പരാതിയില്‍ പറയുന്നു.
50 കോടിയോളം രൂപയുടെ ആരോപണമാണ് രാജേന്ദ്ര കുമാര്‍ നേരിടുന്നത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതി ഗാര്‍ഹിക പീഡന ആരോപണം നേരിടുന്നതിനിടെയാണ് അരവിന്ദ് കേജ്‌രിവാളിന്റെ സെക്രട്ടറിയും വിവാദത്തില്‍പ്പെട്ടത്.
















