Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്രപ്രവര്‍ത്തകന്റെ കൊല പ്രകൃതിയുടെ തീരുമാനമാണെന്ന് യുപി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 06:33 pm IST
in India

അലഹബാദ്:ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ ചുട്ടുകൊന്നതിനെ ന്യായീകരിച്ച് മറ്റൊരു മന്ത്രികൂടി രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. മാധ്യമപ്രവര്‍ത്തകന്റെ കൊല പ്രകൃതിയുടെ തീരുമാനമാണെന്നാണ് പുഷ്പ്പകൃഷി  മന്ത്രി പരാശ്‌നാഥ് യാദവ് ഇന്നലെ പറഞ്ഞത്. ചിലകാര്യങ്ങള്‍ പ്രകൃതിക്ക് വിധേയമാണ് നിങ്ങള്‍ക്കിത് തടയുവാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഉത്തര്‍പ്രദേശ് മന്ത്രി റാം മൂര്‍ത്തിയും സംഘവുമാണ് മാധ്യമപ്രവര്‍ത്തകന്‍ ജാഗേന്ദ്ര സിങ്ങിനെ ചുട്ടുകൊന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിവാദ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. എഫ്‌ഐആറില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് റാം മൂര്‍ത്തി ഒളിവിലാണ്. മന്ത്രിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മന്ത്രി റാം മൂര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിന്റെ പേരിലാണ് ജൂണ്‍ ഒന്നാം തീയതി മന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ജാഗേന്ദ്ര സിങ്ങിനെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ലക്‌നൗ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സിങ് കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.

ഇതിന്റെ തുടര്‍ച്ചയെന്നോണം പിലിഭിത്തില്‍ മറ്റൊരു പത്രപ്രവര്‍ത്തകനായ ഹൈദര്‍ ഖാനെ ബൈക്കില്‍ കെട്ടിവലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണു സംഭവം. മോഷണ കേസിലെ പ്രധാനസാക്ഷി അപകടത്തില്‍പെട്ടു കിടക്കുന്നുവെന്ന ഫോണ്‍ കോളിനെത്തുടര്‍ന്നു സ്ഥലത്തു എത്തിയപ്പോള്‍ ഹൈദറിനെ നാലംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാധ്യമ പ്രവര്‍ത്തകനെ ചുട്ടുകൊന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു മാധ്യമപ്രവര്‍ത്തകനെതിരേ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ സമാജ്‌വാദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.