അലഹബാദ്: മന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകനെ ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി വീണ്ടും ഉത്തര്‍പ്രദേശ് മന്ത്രി.
വിധിക്കും പ്രകൃതിക്കും വിധേയമായി ചില കാര്യങ്ങള്‍ നടക്കുമെന്നും പ്രകൃതിയുടെ കാലഗതിയുമായി പോരാടാനാകില്ലെന്നുമാണ് ഉത്തര്‍പ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി പരശന്ത് യാദവിന്റെ പരാമര്‍ശം.
മാധ്യമപ്രവര്‍ത്തകനായ ജഗേന്ദ്ര സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ മന്ത്രി റാംമൂര്‍ത്തി വര്‍മയെ സംരക്ഷിക്കുന്ന നിലപാടെടുത്ത സമാജ്‌വാദി പാര്‍ട്ടിക്കുമേല്‍ മറ്റൊരു പ്രഹരമാണ് യാദവിന്റെ പരാമര്‍ശം.
അതേസമയം, എഫ്‌ഐആറില്‍ പേരുള്‍പ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലാണ് റാംമൂര്‍ത്തി. ജൂണ്‍ ഒന്നിനാണ് പൊലീസ് ഇന്‍സ്‌പെക്ടറായ പ്രകാശ് റായിയും നാലഞ്ച് പൊലീസുകാരും വീട്ടിനകത്തു കയറി ജഗേന്ദ്ര സിങ്ങിനെ ആക്രമിച്ചത്. റാംമൂര്‍ത്തിയുടെ ഗുണ്ടകളും കൂടെയുണ്ടായിരുന്നു.
ആശുപത്രിയില്‍ ഒരാഴ്ചത്തെത്തെ ദുരിതജീവിതത്തിനു ശേഷം കഴിഞ്ഞദിവസമാണ് സിങ് മരിച്ചത്.
















