ന്യൂദല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും ആം ആദ്മി നേതാവുമായ ജിതേന്ദര്‍ സിംഗ് തോമര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തോമര്‍ വിമുഖത കാണിക്കുന്നു എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ശനിയാഴ്ച തോമറിന്റെ പൊലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍യിരുന്നു. എന്നാല്‍ തോമറിനോടൊപ്പം പോകേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധി ആയതിനാല്‍ കഴിഞ്ഞ ദിവസം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനായില്ല. അതിനാല്‍ ദല്‍ഹിയിലെ ചില കോളേജുകളിലേക്ക് ഇന്ന് തോമറിനെ തെളിവെടുപ്പിനായി കൊണ്ടു പോയിരിക്കുകയാണ്.
















